മുസ്‌ലിം ലീഗ് ശാഖാ കമ്മിറ്റി കരിമ്പ ജുമാ മസ്ജിദിൽ നടത്തിയ സമൂഹ നോമ്പ് തുറ സൗഹൃദവും സന്തോഷവും പങ്കുവെക്കുന്ന സ്നേഹവിരുന്നായി...

New Update

publive-image

കരിമ്പ: മുസ്‌ലിം ലീഗ് ശാഖ കമ്മിറ്റിയുടെ കീഴിൽ കരിമ്പ മിസ്ബാഹുൽ ഹുദാ ജുമാമസ്ജിദ് അങ്കണത്തിൽ സമൂഹ നോമ്പ് തുറ നടത്തി. പന്ത്രണ്ട് വര്‍ഷത്തോളമായി ജാതി മത ഭേദമന്യേ നടത്തി വരുന്ന സമൂഹ നോമ്പുതുറയില്‍ വിവിധവിഭാഗങ്ങളില്‍ പെട്ട അറുനൂറിലധികം ആളുകള്‍ പങ്കെടുത്തു.

Advertisment

പാലക്കാട്‌ എം.പി വികെ. ശ്രീകണ്ഠൻ റമദാൻ-ഈദ് സന്ദേശം നൽകി. മതങ്ങൾ മനുഷ്യത്വത്തിന്റെയും സാമൂഹ്യ സേവനത്തിന്റയും ആശയങ്ങളാണ് പഠിപ്പിക്കുന്നത്. വ്യക്തികൾക്കിടയിലെ സൗഹാര്‍ദ്ദ അടിത്തറയാണ് ഒരു സമൂഹത്തിന്റെ നന്മ. ഉത്തമമായ മനുഷ്യ ബന്ധങ്ങളില്‍ അറിഞ്ഞോ അറിയാതെയോ ഉലച്ചിലുകള്‍ സംഭവിക്കുന്നത് ഇന്നത്തെ സ്ഥിരം കാഴ്ചകളിലൊന്നായി മാറുമ്പോൾ വ്രതാനുഷ്ഠാനത്തിന്റെ പേരിൽ കൂടിയിരിക്കാനുള്ള ഇത്തരം സദസ്സുകൾ നന്മയുള്ളതും മാതൃകാപരവുമാണെന്ന് വിശിഷ്ടാതിഥികൾ പറഞ്ഞു.

ഹനീഫ.ടി.എച്ച്, കബീർ, ഹാരിസ് അങ്ങാടിക്കാട്, മുസ്തഫ.പി കെ എം, റിയാസ്.കെ.എം, ശിഹാബ് സി.ജെ, ജംഷാദ്, സനൂബ്, നൗഷാദ്, ഗഫൂർ.സിജെ, മുഹമ്മദലി, ഗഫൂർ.കെ എം തുടങ്ങിയവർ സമൂഹ നോമ്പ് തുറക്ക് നേതൃത്വം നൽകി.

Advertisment