സ്വാമി പ്രബോധതീർത്ഥ കോഴിക്കോട് ശ്രീനാരായണ ഗുരുവരാശ്രമം സന്ദർശിച്ചു

New Update

publive-image

സന്യാസ ദീക്ഷക്ക് ശേഷം ആദ്യമായി ഗുരുവരാശ്രമം സന്ദർശിച്ച സ്വാമി പ്രബോധതീർത്ഥയെ യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി സ്വീകരിക്കുന്നു

Advertisment

കോഴിക്കോട്:ശിവഗിരി മഠത്തിലെ സന്യാസി ശ്രേഷ്ഠൻ സ്വാമി പ്രബോധതീർത്ഥ ഗുരുവരാശ്രമം സന്ദർശിച്ചു. കോഴിക്കോട് സ്വദേശിയായ പ്രബോധതീർത്ഥ സ്വാമി സന്യാസം സ്വീകരിച്ചതിനു ശേഷം ആദ്യമായാണ് ഗുരുവരാശ്രമം സന്ദർശിക്കുന്നത്.

യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി സ്വാമിജിയെ ഹാരാർപ്പണം നടത്തി സ്വീകരിക്കുകയും ഉപഹാരം നൽകുകയും ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് രാജീവ് കുഴിപ്പള്ളി അധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിലർമാരായ വി.സുരേന്ദ്രൻ, ചന്ദ്രൻ പാലത്ത് വനിതാ സംഘം യൂണിയൻ കൗൺസിലർ ശാലിനി ബാബുരാജ് ഗുരുധർമ പ്രചരണ സഭ ജില്ലാ ജോ.സെക്രട്ടറി അഡ്വ. ശ്യാം അശോക് എന്നിവർ സംസാരിച്ചു. തുടർന്ന് ഗുരുവരാശ്രമത്തിലെ ചതയ പൂജക്കും സത്സംഗത്തിനും സ്വാമികൾ നേതൃത്വം നൽകി.

publive-image

ശ്രീനാരായണ ഗുരുവരാശ്രമം മലബാറിലെ ശ്രീനാരായണ ഗുരുദേവ ചൈതന്യം പ്രസരിക്കുന്ന പുണ്യ കേന്ദ്രമായി മാറുമെന്നും ഗുരുദേവ ശിഷ്യനായ ശ്രീ നാരായണചൈതന്യസ്വാമികളുടെയും ശാരദാദേവിയുടെയും ദിവ്യസാന്നിദ്ധ്യം കൂടിയുള്ള ആശ്രമ സങ്കേതത്തിന്റെ പ്രൗഢിയും പരിശുദ്ധിയും മലബാറിലെ ഗുരുഭക്തർക്ക് വൈകാരിക സുരക്ഷിതത്വവും ആത്മീയ ദിശാബോധവും പകരുമെന്നും സ്വാമിജി പ്രസംഗിച്ചു. സ്വത്വബോധം നഷ്ടപ്പെടാത്ത യുവതലമുറയുടെ ശാക്തീകരണത്തിലൂടെ മാത്രമേ ഏത് മേഖലയിലാണെങ്കിലും ഉയരാൻ സാധിക്കുകയൊള്ളൂ എന്നും സ്വാമിജി പറഞ്ഞു.

Advertisment