കല്ലേപ്പുള്ളി നെയ്തരംപുള്ളി മഹാക്ഷേത്രത്തിൽ വിഷുദിനത്തിൽ വിഷുകണി ദർശനവും മോഹനയാട്ട കച്ചേരിയും നടത്തി

New Update

publive-image

പാലക്കാട്: കല്ലേപ്പുള്ളി നെയ്തരംപുള്ളി മഹാക്ഷേത്രത്തിൽ വിഷു ദിനത്തിൽ വിഷുകണി ദർശനവും മോഹനയാട്ട കച്ചേരിയും വിവിധ വിശേഷാൽ പൂജകളും നടന്നു. രാവിലെ 5.30 ദർശനത്തിനായി മേൽശാന്തി പരമേശ്വരൻ എമ്പ്രന്തിരി സുബ്രഹ്മണ്യൻ്റെ നടയും അനിൽ കുമാർ ശർമ്മ ശിവൻ, ധർമ്മശാസ്താവ് എന്നിവരുടെ നടയും ഒരേ സമയം വിഷുക്കണി ദർശനത്തിനായി തുറന്നു.

Advertisment

തുടർന്ന് മേൽശാന്തി ഭക്തർക്ക് വിഷു കൈനീട്ടം നൽകി. വിശേഷാൽ പൂജകൾ, നിറപറ, നാണയ പറ എന്നിവ ഭക്തർ സമർപ്പിച്ചു. വൈകീട്ട് ദീപാരാധാന, ചുറ്റുവിളക് എന്നിവക്കു ശേഷം ദൂരദർശൻ ഗ്രേഡു് ആർട്ടിസ്റ്റും "ഇതി"നൃത്യ ദേശീയ അവാർഡ് ജേതാവുമായ നിർമുക്താ ആരുൺ അവതരിപ്പിച്ച "മോഹിനിയാട്ട കച്ചേരി അരങ്ങേറി.

ആനന്ദ ഗണപതി എന്ന ഗണേശ വന്ദനത്തോടെ ആരംഭിച്ച നടനം. 'മുഖ ചാലം, ഓമന തിങ്കൾ, സീതാ കല്ല്യാണം', 'വർണ്ണം' പ്രധാന ഇനമായി തിരു സേവ (തില്ലാന) എന്നിവക്കു ശേഷം ഹരിവരാസനത്തോടെ മോഹനിയാട്ട കച്ചേരി സമാപിച്ചു. ഭക്തർക്ക് അത്താഴ പ്രസാദ വിതരണവും നടന്നു.

Advertisment