വൈവിധ്യവൽക്കരണവും മത്സരവുമാണ് പൊതുമേഖല സ്ഥാപനങ്ങളുടെ വളർച്ചക്ക് സർക്കാർ ഊന്നൽ കൊടുക്കുന്നത്: മന്ത്രി പി. രാജീവ്

New Update

publive-image

മലബാർ സിമൻ്റിൻ്റെ പുതിയ ഉൽപന്നമായ വേഗയുടെ വിപണ ഉദ്ഘാടനം മന്ത്രി പി.രാജീവ് നിർവ്വഹിക്കുന്നു

Advertisment

പാലക്കാട്: വൈവിധ്യവൽക്കരണവും മത്സരവുമാണ് പൊതുമേഖല സ്ഥാപനങ്ങളുടെ വളർച്ചക്ക് സർക്കാർ ഊന്നൽ കൊടുക്കുന്നതെന്ന് നിയമ-വ്യവസായ-കയർ വകുപ്പു മന്ത്രി പി.രാജീവ്. മലബാർ സിമൻ്റിൻ്റെ പുതിയ ഉൽപ്പന്നമായ "വേഗ" യുടെ വിപണന ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. സ്ഥാപനത്തിൻ്റെ വളർച്ചക്ക് ആനുപാതികമായി ജീവനക്കാർക്കും പുരോഗതിയുണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മലമ്പുഴ എംഎൽഎ എ.എ പ്രഭാകരൻ അദ്ധ്യക്ഷനായി. മലബാർ സിമൻ്റ് മാനേജിങ്ങ് ഡയറക്ടർ ഹരികുമാർ, ചെയർമാൻ സുമൻ പിള്ള, മുഹമ്മദ് ഹനീഫ്, ഡയറക്ടർമാരായ സുരേഷ് ബാബു, എസ്.പി.രാജു, പുതുശ്ശേരിപഞ്ചായത്ത് പ്രസിഡൻറ് പ്രസീദ, യൂണിയൻ പ്രതിനിധികളായ ശ്രീജിത്ത്, രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

കഴിഞ്ഞ ബിസിനസ്സ് വർഷത്തിൽ ഏറ്റവും കൂടുതൽ വിൽപന നടത്തിയ മൂന്ന് ഏജൻസികളെ ചടങ്ങിൽ ആദരിച്ചു.

Advertisment