/sathyam/media/post_attachments/4qeBbBSWtcuGoiya2h51.jpg)
പാലക്കാട്: നവോത്ഥാന കേരളത്തിന്റെ ബലിഷ്ഠമായ അടിത്തറക്ക് കരുത്തു പകർന്ന ചരിത്ര മുന്നേറ്റമാണ് 1924ലെ വൈക്കം സത്യാഗ്രഹം. നൂറ്റാണ്ടുകളായി ജാതി കേരളം കെട്ടിപൊക്കിയ അയിത്തത്തിന്റെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും കോട്ടമതിലുകൾ പൊളിഞ്ഞു തുടങ്ങിയത് വൈക്കം സത്യാഗ്രഹത്തോടെയാണ്.
ഒരു നൂറ്റാണ്ടു മുൻപുള്ള കേരളത്തിന്റെ സാമൂഹ്യ സാഹചര്യങ്ങളും അധകൃതരുടെ അവകാശബോധ്യത്തിലേക്കുള്ള യാത്രയുമാണ് ' അധ:കൃതർ ' നാടകം. വഴി നടന്നതിന്റെ പേരിൽ ക്രൂരമായ മർദ്ദനത്തിനും അധിക്ഷേപത്തിനും ഇരയാവുന്ന അധകൃതരുടെ ജീവിതത്തിലൂടെ ജാതി കേരളത്തിന്റെ നേർ ചിത്രം പങ്കുവയ്ക്കുന്ന നാടകം വൈക്കം സത്യാഗ്രഹം അധകൃത സമൂഹത്തിലുണ്ടാക്കിയ പ്രതികരണ ബോധവും ആത്മവിശ്വാസവും പറഞ്ഞാണവസാനിപ്പിക്കുന്നത്
രചന സംവിധാനം - ബോബൻ മാട്ടുമന്ത, കലാസംവിധാനം - അഡ്വ.ലിജോ പനങ്ങാടൻ, സംഗീതം - സജിത് ശങ്കർ, അഭിനയിക്കുന്നവർ: അഡ്വ.ഗിരീഷ് നൊച്ചുള്ളി, രിഗോകുൽദാസ്, പി.എം സുരേഷ്, ഗിരീഷ് ഉപ്പുംപാടം, നജ്മ, ബിന്ദു കല്ലേക്കാട്, ഉഷാകുമാരി വടകരപ്പതി, കലാധരൻ ഉപ്പും പാടം, ടി പി അയ്യപ്പൻ, ബിനേഷ് കാടൂർ, പൂവക്കോട് സജീവൻ, ദീക്ഷ ഗിരീഷ്, വൈഷ്ണവ് രാജ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us