/sathyam/media/post_attachments/qgIfzBi8oLTmdyJcdOh2.jpg)
മണ്ണാർക്കാട്: ജനങ്ങൾക്കുള്ള ബോധവൽക്കരണവും ചുവരെഴുത്തും ബാനറും പോസ്റ്ററും ബ്രഷ് വുഡ് തടയണയുമായി കാട്ടുതീയിൽ നിന്നും വനത്തെ രക്ഷിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കി ഒരു സഹൃദയ കൂട്ടായ്മ, കാട്ടുതീ പ്രതിരോധ സേന.
സംസ്ഥാനത്തിന്റെ പല ഭാഗത്തായി പ്രവർത്തിക്കുന്ന ഈ കൂട്ടായ്മയ്ക്കുള്ള ആദരം കഴിഞ്ഞദിവസം വനംമന്ത്രി എ കെ ശശീന്ദ്രൻ സമ്മാനിക്കുകയുണ്ടായി. കാട്ടുതീ കൂട്ടായ്മയ്ക്ക് വേണ്ടി അഡ്മിൻ ഉണ്ണിവരദം അനുമോദനം ഏറ്റുവാങ്ങി.
മണ്ണാർക്കാട് ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് കീഴിൽ നിരവധി വർഷങ്ങളായി കാട്ടുതീ പ്രതിരോധിക്കാൻ പൊരുതുന്ന ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിലെ ജീവനക്കാരൻ രതീഷ് സൈലൻറ് വാലി മൂന്നുവർഷം മുമ്പ് തുടങ്ങിവച്ച ആശയമാണ് കാട്ടുതീ പ്രതിരോധസേന.
ഇന്ന് സംസ്ഥാന മൊട്ടാകെ പ്രതിഫലം ഇല്ലാതെയും, പ്രകൃതിക്കുവേണ്ടി സന്നദ്ധ സേവനം നടത്താൻ സാമൂഹ്യ പ്രതിബദ്ധതയോടെ കൂട്ടം ചേർന്നു വന്നവരാണ് കാട്ടുതീ പ്രതിരോധ സേന. പ്രകൃതിസ്നേഹികളുടെ ഈ ആത്മാർത്ഥതയാണ് വനം മന്ത്രിയിൽ നിന്നും ആദരം ലഭിക്കുന്നതിന് സഹായകമായത്.
മഴയ്ക്ക് മുമ്പ് ആയിരം സീഡ് ബോളുകൾ തയ്യാറാക്കി കാട്ടിലെറിയാനും പ്രതിരോധ സേന ലക്ഷ്യമിടുന്നു.14 ജില്ലകളിലും കാട്ടുതീ പ്രതിരോധ സേനയുടെ സാമൂഹ്യ മാധ്യമകൂട്ടായ്മ നിലവിലുണ്ട്. ഏകദേശം 19 ബ്രഷ് ഫുഡ് ചെക്ക് ഡാമുകൾ നിർമിച്ചു കഴിഞ്ഞു.
സ്ഥിരമായി കാടുകത്തുന്നത് പതിവാകുന്നതിനാൽ ഇത് അവസാനിപ്പിക്കണമെങ്കിൽ പൊതു ജനങ്ങളുടെ സഹകരണത്തോടെ അല്ലാതെ ഇതിനൊരു പ്രതിവിധി ഉണ്ടാവില്ല എന്ന് മനസ്സിലാക്കിയാണ് യോജിച്ച പ്രവർത്തനങ്ങൾ. ഒരു പ്രദേശത്തെ തീ കെടുത്താൻ സമീപ ജില്ലകളിൽ നിന്ന് ആളുകൾ എത്തേണ്ട സംഭവങ്ങളുണ്ടായി. ജില്ലയിൽ നിന്നും ആളുകൾ എത്തുമ്പോഴേക്കും, കാടുകൾ ഒരുപാട് കത്തിതീർന്നിട്ടുണ്ടാവും.
ഓരോ ജില്ലയിലും കൂട്ടായ്മ ശക്തിപ്പെട്ടതോടെ ഈ പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരമായി. കഴിഞ്ഞ വർഷം മൂന്ന് ദിവസം നിർത്താതെ കത്തുന്ന വനപ്രദേശം കേവലം മൂന്നു മണിക്കൂർ കൊണ്ട് 'കാട്ടുതീ' സന്നദ്ധസേനക്ക് അണയ്ക്കാനായി.
നിലവിൽ കാട്ടുതീ പ്രതിരോധന സേന ട്രോമാകെയർ സൊസൈറ്റിയുടെ സഹകരണത്തോടുകൂടി തുടങ്ങിയ പക്ഷികൾക്കായി കുടിവെള്ളം ഒരുക്കിയ കരുതൽ പ്രൊജക്റ്റ് മേഴ്സി കോളേജിൽ നിന്നും ഉദ്ഘാടനം തുടങ്ങി മറ്റു ജില്ലകളിലും പ്രവർത്തനം തുടങ്ങികഴിഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us