/sathyam/media/post_attachments/bJEcFuZIzYmtk5Xo4fd5.jpg)
മണ്ണാർക്കാട്: വിപ്‌ളവം വായനയിലൂടെ എന്ന സന്ദേശത്തിന്റെ നേരറിയിക്കുന്ന പുസ്തകദിനത്തിൽ,വളർന്നുവരുന്ന തലമുറയ്ക്ക് അറിവും വായനയും പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെ കരിമ്പ-ചെമ്പൻതിട്ട അംഗൻവാടിയുടെ സമീപത്തായി കെ വി കെ ലൈബ്രറി പ്രവർത്തനം ആരംഭിച്ചു. മണ്ണാർക്കാട് ബ്ലോക്ക് മെമ്പറും താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റുമായ സി കെ ജയശ്രീ ഉദ്ഘാടനം ചെയ്തു.
വായനശാലയുടെ പ്രവർത്തന ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധന ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി എസ് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കാളിയോട് ചെമ്പൻതിട്ട അംഗൻവാടിയിൽ നടത്തിയ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നൂറുകണക്കിന് ആളുകൾക്ക് പ്രയോജനകരമായി.
/sathyam/media/post_attachments/qzUMM7GiuAgm43vfiuPJ.jpg)
മലപ്പുറം ഐ ഫൗണ്ടേഷൻ സൂപ്പർ സ്പെഷാലിറ്റി കണ്ണാശുപത്രിയുടെ സഹകരണത്തോടെ നടത്തിയ പരിപാടിയിൽ കെവികെ ക്ലബ്ബ് സെക്രട്ടറി സുധീഷ് അധ്യക്ഷനായി. ഡോ. ആര്യ ഉണ്ണി, ചിപ്പി കുര്യൻ, രഞ്ജിത്ത്, രാധ വടക്കേകളം, രാധിക, തുടങ്ങിയവർ സംസാരിച്ചു. എൻ കെ രാധാകൃഷ്ണൻ സ്വാഗതവും പത്മാവതി നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us