തച്ചമ്പാറ ദേശബന്ധു കലാക്ഷേത്രത്തിൻ്റെ വാർഷികം ആഘോഷിച്ചു; വി.കെ ശ്രീകണ്ഠൻ എംപി ഉദ്ഘാടനം നിര്‍വ്വഹിച്ചു

New Update

publive-image

തച്ചമ്പാറ: ദേശബന്ധു ഹയർ സെക്കൻ്ററി സ്കൂളിൻ്റെ അനുബന്ധമായി പ്രവർത്തിച്ചു വരുന്ന ദേശബന്ധു കലാക്ഷേത്രത്തിൻ്റെ വാർഷികാഘോഷം സ്കൂൾ അങ്കണത്തിൽ പാലക്കാട് എംപി വി.കെ ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്തു. തച്ചമ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഒ.നാരായണൻകുട്ടി അധ്യക്ഷത വഹിച്ചു.

Advertisment

പ്രശസ്ത തെന്നിന്ത്യൻ സിനിമാ താരവും നർത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമിയും സംഘവും അവതരിപ്പിച്ച നയന മനോഹരമായ കലാവിരുന്നും ദേശബന്ധു കലാക്ഷേത്രയിലെ കലാപ്രതിഭകളുടെ നൃത്തനൃത്ത്യങ്ങളും പ്രൗഢഗംഭിരമായ ചടങ്ങിൽ അരങ്ങേറി. ദേശബന്ധുവിലെ പ്രതിഭകളായ വിദ്യാർത്ഥികളെ വേദിയിൽ അനുമോദിച്ചു.

ദേശബന്ധു കലാക്ഷേത്രം ഡയറക്ടർ വൽസൻമഠത്തിൽ കരിമ്പ പഞ്ചായത്ത് പ്രസിഡണ്ട് പി.എസ് രാമചന്ദ്രൻ, കാഞ്ഞിരപ്പുഴ പഞ്ചായത്ത് പ്രസിഡണ്ട് സതി രാമരാജൻ, കാരാകുറുശ്ശി പഞ്ചായത്ത് പ്രസിഡണ്ട് എ. പ്രേമലത, തച്ചമ്പാറ പഞ്ചായത്ത് വിദ്യഭ്യാസ സ്ഥിരം സമിതി ചെയർമാൻ ജോർജ്ജ് താച്ചമ്പാറ, വാർഡ് മെമ്പർ ബിന്ദു കുഞ്ഞിരാമൻ, ഡൽഹി സാംസ്കാരിക വേദി ചെയർമാൻ കെ എൻ ജയരാജ്, സ്കൂൾ പ്രിൻസിപ്പൽ സ്മിത പി അയ്യംങ്കുളം, ഹെഡ്മാസ്റ്റർ ബെന്നി കെ ജോസ്, ഡെപ്യുട്ടി ഹെഡ്മിസ്ട്രസ്സ് എ.വി ബ്രൈറ്റി, പി. ജയരാജ് തുടങ്ങിയവർ സംസാരിച്ചു.

പഠന പാഠ്യേതര രംഗത്ത് ശ്രദ്ധേയരായ തച്ചമ്പാറ ദേശബന്ധു ഹയർ സെക്കൻ്ററി സ്കൂളിനു അനുബന്ധമായി പ്രവർത്തിച്ചു വരുന്ന ദേശബന്ധു കലാക്ഷേത്രം വിവിധ പ്രായക്കാരായ കുട്ടികൾക്ക് സൗജന്യ നൃത്തം ഉൾപ്പെടെയുള്ള കലാപരിശീലനം ലക്ഷ്യം വെച്ചുള്ളതാണ്.

Advertisment