പൂർണ്ണമായും അന്ധത അനുഭവിക്കുന്ന നാരായണൻ കല്ലേക്കാട് രചന നടത്തിയ വീഡിയോ സംഗീത ആൽബം; കർമലയ കലാവേദിയുടെ 'അന്തിക്കതിർ' പ്രകാശിതമായി

New Update

publive-image

പുലാപ്പറ്റ:കർമലയ കലാവേദിയുടെ പെരുന്നാൾ സ്നേഹോപഹാരം 'അന്തിക്കതിർ' പ്രകാശിതമായി. പ്രധാനമായും കാഴ്ച പരിമിതരായ ഒരു കൂട്ടം കലാകാരന്മാർ അണിയിച്ചൊരുക്കിയ ഈ ആൽബം പെരുന്നാൾ ആഘോഷിക്കുന്ന എല്ലാ സഹോദരങ്ങൾക്കുമുള്ള സ്‌പെഷല്‍ ഗിഫ്റ്റാവും.

Advertisment

കവിയും ഗാനരചയിതാവുമായ ബി.കെ. ഹരിനാരായണനും ചലച്ചിത്രതാരം ഇർഷാദ് അലിയും, പ്രശസ്ത പിന്നണി ഗായിക വിജയലക്ഷ്മിയും, കോമഡി - മിമിക്സ് താരം വിനോദ് കോവൂരും ചേർന്ന് ഫേസ്ബുക്ക് ഇൻസ്റ്റഗ്രാം പേജുകളിലൂടെയാണ് റിലീസ് ചെയ്തത്.

കുറഞ്ഞ കാലം കൊണ്ട് ഗാന രചനയിൽ പ്രശസ്തി നേടിയെടുത്ത, പൂർണ്ണമായും അന്ധത നേരിടുന്ന നാരായണൻ കല്ലേക്കാട് ആണ് ഗാനരചന നടത്തിയിട്ടുള്ളതെന്നും ഈ ആൽബത്തെ ശ്രദ്ധേയമാക്കുന്നു.

സംഗീതം: ലൈല ഷാജി, ആലാപനം: കണ്ണൂർ ഷെരീഫ്, ലൈല ഷാജി, അനശ്വര സുരേഷ്. പിന്നണി: ജയകുമാർ, സയന, വേണുനാഥ്, അനാമിക സുരേഷ്. ക്യാമറ: വിജീഷ് മരത്തംകോട്, ദൃശ്യം: ഷാജി പെരിന്തൽമണ്ണ, ഓർക്കസ്ട്ര: സുഷാന്ത്‌ കോഴിക്കോട്.

Advertisment