/sathyam/media/post_attachments/qj9lbpjNcMn2aBNfG5NR.jpg)
'എന്റെ മണ്ണാർക്കാട്' സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ച 'മൈസൂർ കല്യാണം' പുസ്തകപ്രകാശന വേദിയിൽ വായനയുടെ ജനാധിപത്യം എന്ന വിഷയത്തിൽ കെഇഎൻ പ്രഭാഷണം നടത്തുന്നു
മണ്ണാർക്കാട്: 'എന്റെ മണ്ണാർക്കാട്' സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ച പുസ്തകപ്രകാശനവും സാംസ്കാരിക സദസ്സും ബഹുജനങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പ്രവാസി എഴുത്തുകാരൻ ഷാലി അബൂബക്കർ എഴുതിയ 'മൈസൂർ കല്യാണം' കഥാസമാഹാരത്തിന്റെ രണ്ടാം പതിപ്പ് പ്രകാശനമാണ് മണ്ണാർക്കാട് ജി.എം.യു.പി.സ്കൂളിൽ നടന്നത്.
കെടിഡിസി ചെയർമാൻ പി.കെ. ശശി സമ്മേളനം ഉദ്ഘാടനം ചെയ്തു. ദാരിദ്ര്യവും പട്ടിണിയും മൂലം ഒരുകാലത്തെ മുസ്ലിം സാമൂഹിക ജീവിതത്തിന്റെ ഭാഗമായിരുന്ന മൈസൂർ കല്യാണങ്ങൾ പ്രവാസത്തെക്കാൾ ഭീകരമായിരുന്നു.
ഇടവപ്പാതി, ദയാവധം, എതിരൊഴുക്കുകൾ അതുപോലെ ചിന്തനീയമായ 18 കഥകൾ വേറെയുമുണ്ട് ഈ പുസ്തകത്തിൽ.
സ്വന്തം നാടിനുവേണ്ടി ചെയ്യാവുന്ന ഏറ്റവും വലിയ സേവനമായി ഷാലി എഴുത്തിനെ കാണുന്നു. ജനങ്ങളുമായി നന്നായി ഇഴുകിചേർന്ന് അവർക്കിടയിൽ ജീവിക്കുന്ന ഒരു എഴുത്തുകാരൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ പ്രതിബദ്ധത പ്രശംസാർഹമാണെന്നും പി കെ ശശി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
/sathyam/media/post_attachments/zunnbIL1TIVznoUpSHXN.jpg)
എഴുത്തുകാരൻ വി.ആർ. സുധീഷ്,കെ.ഇ.എൻ.കുഞ്ഞഹമ്മദ്, ചലച്ചിത്ര സംവിധായകൻ മജു, സുധാകരൻ മണ്ണാർക്കാട്, പ്രതാപൻ തായാട്ട്, എം.ഉണ്ണിക്കൃഷ്ണൻ, ടി.ആർ. സെബാസ്റ്റ്യൻ, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.എൻ. മോഹനൻ, ചന്ദ്രദാസൻ തുടങ്ങിയവർ സംസാരിച്ചു.
ഷാലി അബൂബക്കർ മറുമൊഴി നടത്തി. ജനാർദനൻ പുതുശ്ശേരിയുടെ നാടൻപാട്ടും അരങ്ങേറി. മണ്ണാർക്കാട്ടെ വിവിധ എഴുത്തുകാരുടെ പുസ്തകപ്രദർശനവും നടന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us