/sathyam/media/post_attachments/fxBSVQr2fLOuNeA3QY9r.jpg)
പ്രേം നസീർ സുഹൃത് സമിതി സംഘടിപ്പിച്ച ഇസ്ലാമിക കീർത്തനങ്ങളിലൂടെ സംഗീത സാന്ദ്രമാക്കിയ മതമൈത്രി സ്നേഹാദസദസ്സ് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം:ദുരിതമനുഭവിക്കുന്നവരും പരിമിതികളുള്ളവരും വിസ്മരിക്കപ്പെടാതിരിക്കാനും പുറം തള്ളപ്പെടാതിരിക്കാനും അവർ മാനവ കുടുംബത്തിലെ അംഗങ്ങളായി അംഗീകരിക്കപ്പെടാനും സഹവർത്തിത്വത്തിന്റെ ഇടങ്ങൾ ആവശ്യമാണ്. വിശുദ്ധ റംസാൻ നോമ്പുകാലത്ത് ഇസ്ലാമിക കീർത്തനങ്ങളിലൂടെ സംഗീത സാന്ദ്രമാക്കിയ മതമൈത്രി സംഗീതജ്ഞൻ ഡോ: വാഴമുട്ടം ചന്ദ്രബാബുവിനെയും 30 കവികളെയും പ്രേം നസീർ സുഹൃത് സമിതി റംസാൻ സ്നേഹാദരവ് സമർപ്പിച്ച് ആദരിച്ചു.
കൈതപ്രം, പ്രഭാവർമ്മ, സ്വാമി അശ്വതി തിരുനാൾ, ഇമാം ബദറുദീൻ മൗലവി, സബീർ തിരുമല തുടങ്ങിയ കവികൾക്ക് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ റംസാൻ സ്നേഹാദരവ് ഉൽഘാടനം ചെയ്ത് ഉപഹാരങ്ങൾ നൽകി. ഡോ:എം.ആർ. തമ്പാൻ, ഗായകൻ പന്തളം ബാലൻ, ഫാ: സുനിൽകുമാർ, കലാപ്രേമി ബഷീർ, അജയ് തുണ്ടത്തിൽ,
തെക്കൻ സ്റ്റാർ ബാദുഷ, പനച്ചമൂട് ഷാജഹാൻ, നെഹ്റു യുവകേന്ദ്ര ഡെപ്യൂട്ടി ഡയറക്ടർ അലി സാബ്രിൻ, സൈനുലാബ്ദീൻ, എം.എച്ച്. സുലൈമാൻ, ഗോപൻ ശാസ്തമംഗലം, വിമൽ സ്‌റ്റീഫൻ എന്നിവർ സംബന്ധിച്ചു.
എം.എസ്.സലീം, സന്ധ്യ കുണ്ടറ, ഇസ്മായിൽ, ഭാഗ്യലക്ഷ്മി, ഷാജത്ത്, സി.കെ. റാണി എന്നീ ഗായകർ പങ്കെടുത്ത റംസാൻ ഇശൽ നിലാവും നടന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us