/sathyam/media/post_attachments/QZY1iByjI4yfXaEWcPen.jpg)
പാലക്കാട്:നവി മുംബൈയിലെ വാടക വീട്ടില്‍ സഹായത്തിനാരുമില്ലാതെ ആരോഗ്യനില മോശമായ നിലയില്‍ മലയാളി.പാലക്കാട് സ്വദേശിയായ ആര്‍.ആര്‍ അയ്യരാണ് ദിവസങ്ങളായി നവിമുംബൈയിലെ റബാലയിലെ ഗോതിവാലി, ഗന്‍സോളി നാരായണ്‍ ഫര്‍ണിച്ചറിനു സമീപം, ഹൗസ് നം. 20 വാടകവീട്ടിൽ അവശനായി കഴിയുന്നത്. നാടുമായി വർഷങ്ങളായി യാതൊരു ബന്ധവുമില്ല. അടുത്ത സുഹൃത്തുക്കളോ മറ്റ് മലയാളികളുമായോ യാതൊരുസഹകരണവുമില്ലാതെ കഴിഞ്ഞുവന്നിരുന്ന ഇദ്ദേഹത്തിന്റെ ആരോഗ്യനില ഇപ്പോൾ വളരെ പരിതാപകരമാണ്.
വീട്ടുടമയുടെ കാരുണ്യത്തിലാണ് ഇപ്പോൾ ഇദ്ദേഹം കഴിഞ്ഞുപോകുന്നത്. നാട്ടിൽ എത്തിക്കണമെന്ന ആവശ്യമാണ് ഇദ്ദേഹത്തിനുള്ളത്. ഈ അവസ്ഥയിൽ ഒറ്റയ്ക്ക് നാട്ടിലേയ്ക്കുള്ള യാത്ര അസാധ്യവുമാണ്. പാലക്കാട് പാറവഴി തെന്നാരി പൂരക്കാടു ഹൗസ് എന്നാണ് അദ്ദേഹം നാട്ടിലെ അഡ്രസ് പറയുന്നത്. സഹോദരങ്ങൾ ഗണേശൻ, മോഹൻ എന്നീപേരുകളും പറയുന്നുണ്ട്. 8828093280 എന്നത് ഇദ്ദേഹത്തിന്റെ ഫോൺ നമ്പർ ആണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us