'വിവാഹാലോചന ഡോട്ട് കോം' വാട്ട്സാപ്പ് കൂട്ടായ്മ പ്രസിദ്ധീകരിക്കുന്ന വിവാഹാർത്ഥികൾക്കുള്ള നോട്ടീസ് പ്രകാശനം ചെയ്തു

New Update

publive-image

പാലക്കാട്: വിവാഹാലോചന നടത്തുന്ന യുവതീയുവാക്കൾ, മേര്യേജ് ബ്രോക്കർമാർ, വിവാഹാർത്ഥികളുടെ രക്ഷിതാക്കൾ എന്നിവർ ഉൾപ്പെട്ട വിവാഹാലോചന ഡോട്ട് കോം എന്ന വാട്ട്സപ്പ് കൂട്ടായ്മ പ്രസിദ്ധീകരിക്കുന്ന വിവാഹാലോചന ഡോട്ട് കോം എന്ന നോട്ടീസിൻ്റ പ്രകാശനകർമ്മം ഐടി എഞ്ചിനിയർ കെ.ബി.സജീവ് കുമാർ-കേരളാ മാര്യേജ് ബ്രോക്കേഴ്സ് യൂണിയൻ പ്രസിഡൻ്റ് ഹരീഷ് കണ്ണൻ, സെക്രട്ടറി ശബരീശൻ, വൈസ് പ്രസിഡൻ്റ് ശശി കൊടുമ്പു് എന്നിവർക്ക് നൽകി പ്രകാശനം ചെയ്തു.

Advertisment

കെഎംബിയു രക്ഷാധികാരിയും മാധ്യമ പ്രവർത്തകനുമായ ജോസ് ചാലയ്ക്കൽ അദ്ധ്യക്ഷനായി. വിവാഹാലോചന നടത്തുന്ന യുവതീയുവാക്കളുടെ ബയോഡാറ്റയുടെ ലഘു വിവരങ്ങൾ, ബ്രോക്കർമാരുടെ കൈവശമുള്ള ബയോഡാറ്റകൾ, ബ്രോക്കർമാരുടെ ഫോൺ നമ്പറുകൾ എന്നിവ ഈ നോട്ടീസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വിവാഹാലോചന നടത്തുന്ന യുവതീയുവാക്കൾ തമ്മിൽ പരിചയപ്പെടുക, മേര്യേജ് ബ്രോക്കർമാർ തമ്മിൽ പരിചയപ്പെടുക, ബ്രോക്കർമാർ തമ്മിൽ പരിചയപ്പെടുക എന്നിവക്ക് ഈ നോട്ടീസ് വഴിക്കാട്ടിയാണെന്ന് കേരള മാര്യേജ് ബ്രോക്കേഴ്സ് യൂണിയൻ പ്രസിഡൻ്റ് ഹരീസ് കണ്ണൻ പറഞ്ഞു. നോട്ടീസ് ആവശ്യമുള്ളവർ 90 20147667 എന്ന വാട്ട്സാപ്പ് നമ്പറിൽ തപാൽ വിലാസം അയക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.

Advertisment