മനുഷ്യമനസ്സും അന്തരീക്ഷവും ചുറ്റുപാടും ശുദ്ധീകരിക്കപ്പെടുന്നതിനായി കല്ലംചോലയില്‍ രുദ്രാഭിഷേകവും അനുഗ്രഹോത്സവവും സുമേരു സത്സംഗും നടത്തി

New Update

publive-image

കല്ലംചോല കൊട്ടിലിങ്ങൽ നടത്തിയ രുദ്രാഭിഷേകവും അനുഗ്രഹോത്സവവും സുമേരു സത്സംഗും ബാംഗ്ലൂർ ആശ്രമത്തിലെ ബ്രഹ്മചാരി ഷിജുജി കാർമികത്വം നൽകിയപ്പോൾ

Advertisment

പൊന്നങ്കോട്:കല്ലംചോല കൊട്ടിലിങ്ങൽ വീട്ടിൽ മനോജ് കുമാർ-സൗമ്യ മനോജ് ദമ്പതികളുടെ വസതിയിൽ നടത്തിയ രുദ്രാഭിഷേകവും അനുഗ്രഹോത്സവവും സുമേരു സത്സംഗും ബാംഗ്ലൂർ ആശ്രമത്തിലെ ബ്രഹ്മചാരി ഷിജുജി കാർമികത്വം നൽകി. പണ്ഡിറ്റ് സുബ്രഹ്മണ്യ കെ ജി കീർത്തനം ചൊല്ലി. ബാംഗ്ലൂർ ആശ്രമത്തിലെ സുമേരു സന്ധ്യാ ഗായകൻ മുരുകാ ദാസ്ജിയുടെ ഗുരുവന്ദന ആലാപനത്തോടുകൂടിയായിരുന്നു ചടങ്ങുകളുടെ ആരംഭം. ഭക്തജനങ്ങൾക്ക് സാന്ത്വനമേകുകയാണ് രുദ്രാഭിഷേകത്തിന്റെ ലക്ഷ്യം.

മനുഷ്യമനസ്സും അന്തരീക്ഷവും ചുറ്റുപാടും ശുദ്ധീകരിക്കപ്പെടുകയാണ്. വിശ്രമവും, ഊര്‍ജ്ജസ്വലതയും, ശാന്തതയും അനുഭവിക്കാൻ പൂജാദി കർമങ്ങളും സമ്മർദ്ദരഹിതമായ ജീവിതവും പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. ആത്മീയമായി
ശക്തരായവർക്കേ ശാന്തരാകാന്‍ കഴിയൂ. മത-സാമൂഹിക-ദേശീയ-സാംസ്‌കാരിക വിഭജനങ്ങളാൽ ശിഥിലമായിരിക്കുന്ന ഈ ലോകത്ത്, ലോകം ഒരു കുടുംബമാണെന്നും, വൈവിധ്യമാർന്ന ആശയങ്ങളും സംസ്‌കാരങ്ങളും പാരമ്പര്യങ്ങളും ഒരേ മാനുഷിക മൂല്യങ്ങളായ സ്‌നേഹം, അനുകമ്പ, സമാധാനം, എന്നിവയിൽ വേരൂന്നിയതാണെന്നും അദ്ദേഹം ഉൽബോധിപ്പിച്ചു.

ഒരു പകൽ നീണ്ടു നിന്ന വൈവിധ്യമാർന്ന ആധ്യാത്മിക ചടങ്ങിൽ സമൂഹത്തിലെ വിവിധ തുറയിലുള്ളവർ പങ്കെടുത്തു.

Advertisment