ഈസി പേ ഈസി ജേർണി ! സ്വകാര്യ ബസ് കണ്ടക്ടർമാരും സ്മാർട്ട് ആകുന്നു...

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്:സ്വകാര്യ ബസ്സുകളിൽ യാത്ര ചെയ്യാൻ ഇനി കറൻസിയോ കോയിനോ വേണ്ട. സ്മാർട്ട് ഫോണോ, എടിഎം കാർഡോ മതി. കേരളത്തിൽ ആദ്യമായി സ്വകാര്യ ബസ്സുകളിൽ കറൻസി രഹിത ടിക്കറ്റിങ് സമ്പ്രദായം നിലവിൽ വരുന്നു. ഇതു മൂലം അമ്പതു പൈസയോ, ഒരു രൂപയോ കൈവശമില്ലാത്ത യാത്രക്കാരും കണ്ടക്ടർമാരും ബുദ്ധിമുട്ടേണ്ടി വരില്ല.

Advertisment

ഈസിപേ - ഈസി ജേർണിയുടെ ഉദ്ഘാടനം പാലക്കാട് ബസ് ഭവനിൽ മെയ് 6 ന് രാവിലെ 11ന് വി.കെ. ശ്രീകണ്ഠൻ എംപി നിർവ്വഹിക്കും. ഓൾ കേരളാ ബസ്സ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ജില്ലാ പ്രസിഡൻ്റ് എ.എസ്. ബേബി അദ്ധ്യക്ഷനാകും. ജനറൽ സെക്രട്ടറി ടി. ഗോപിനാഥൻ സ്വാഗതം പറയും.

പാലക്കാട് ആർടിഒടി  എം. ജേർസൺ, എൻഫോഴ്മെൻറ് ആർടിഒ  എം.കെ. ജെയേഷ് കുമാർ എന്നിവർ മുഖ്യാതിഥികളാകും. ഇന്ത്യൻ നേവി റിട്ടേർഡ് കമാഡർ ഡോ: ജയകൃഷ്ണൻ എൻ. നായർ സ്മാർട്ട് ടിക്കറ്റിങ്ങിനെ കുറിച്ച് വിശദീകരിക്കും. പി.കെ. മൂസ, ബാബു ഗിരീഷ് കുമാർ, ബിജു പി. നായർ, എൻ. വിദ്യാധരൻ, വി.എസ്. പ്രദീപ്, ആർ. മണികണ്ഠൻ എന്നിവർ പങ്കെടുത്ത് സംസാരിക്കും.

Advertisment