ഈണമൊത്ത ഒരു പാട്ടു കൂട്ടം... 'മുറ്റത്തെ മുല്ലകൾ പാടുന്നു'; മെയ് 6ന് പാലക്കാട് രാപ്പാടിയിൽ മെഹ്ഫിൽ കലാവിരുന്ന്

New Update

publive-image

പാലക്കാട്:ഉള്ളറിഞ്ഞു പാടാനുള്ള ഒരിടമാണ് സംഗീത പ്രണയകരുടെ കൂട്ടം പാലക്കാട് മെഹ്ഫിൽ. മുടങ്ങാതെയെത്തുന്ന പാട്ട് സ്നേഹികളുടെ ഒരു നിര തന്നെ മെഹ്ഫിലിൽ ഉണ്ട്. മധുരമൂറുന്ന പാട്ടുകൾ പാടിയും ആസ്വദിച്ചും ധാരാളം പേർ വാരാന്ത്യങ്ങളിൽ ഒത്തുകൂടാറുണ്ട്. പാട്ടിന്റെ കൈവഴികളിലൂടെയുള്ള ഈ പ്രയാണത്തിൽ മെയ് ആറിന് പാലക്കാട് രാപ്പാടിയിൽ 'മുറ്റത്തെ മുല്ലകൾ പാടുന്നു' എന്ന കലാവിരുന്ന് ഒരുക്കിയിരിക്കുകയാണ്.

Advertisment

വൈകിട്ട് 6 മണിക്ക് ജില്ലാ കളക്ടർ ഡോ. ചിത്രയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനുമോളും ചേർന്ന് ഉദ്ഘാടനം ചെയ്യുന്ന 'മുറ്റത്തെ മുല്ലകൾ പാടുന്നു'എന്ന കലാവിരുന്നിൽ ഹാർമോണിസ്റ്റ്/ കീബോർഡ് വിദഗ്ദ്ധന്‍ പ്രകാശ് ഉള്ള്യേരി, ഹിന്ദുസ്ഥാനി ഗായകൻ മോഹൻകുമാർ, ഹാർമോണിസ്റ്റ് ശ്യാം സാജൻ എന്നിവരെ ആദരിക്കുകയും, വ്യത്യസ്ത പ്രതിഭകളുടെ സംഗീതരൂപങ്ങളും അരങ്ങേറുമെന്ന് ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.

കേരളത്തിലെ ജനകീയ സംഗീത കൂട്ടായ്മകൾക്കായി നൽകുന്ന സുൽത്താൻ ബത്തേരിയിലെ ഗ്രാമഫോൺ 2022 അവാർഡിന് അർഹമായ പാലക്കാട് മെഹ്ഫിൽ പത്താം വാർഷികം ആഘോഷിക്കുകയാണ്. വൈവിധ്യമാർന്ന സംഗീത പരിപാടികളിലൂടെ ജീവിതത്തിന്റെ സമസ്ത മേഖലകളിൽ നിന്നുള്ള നൂറുകണക്കിന് ഗായകരുടെയും ആസ്വാദകരുടെയും ഹൃദയ ഐക്യത്തിന്റെ വേദിയായായ ഈ കൂട്ടായ്മ, തിരക്കിൽ നിന്നും വ്യാകുലതകളിൽ നിന്നും വിമുക്തരായി സമാധാനത്തിന്റെ സ്നേഹധാരയിലൂടെ സാന്ത്വനം നൽകുന്ന പൊതു ഇടം എന്ന നിലയിൽ ഏറെ സ്വീകാര്യമായി കൊണ്ടിരിക്കുന്നു.

Advertisment