കേരളാ പ്രവാസി സംഘം ചന്ദ്രനഗർ പോസ്റ്റോഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി

New Update

publive-image

പാലക്കാട്: കേരള പ്രവാസി സംഘം പുതുശ്ശേരി ഏരിയ കമ്മിറ്റിയുടെ ആഭിമുക്യത്തിൽ ചന്ദ്രനഗർ പോസ്റ്റ് ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. കേന്ദ്ര സർക്കാർ പ്രവാസി കളോട് കാണിക്കുന്ന അനിതി അവസാനിപ്പിക്കുക, കാലഹരണപ്പെട്ട കുടിയേറ്റ നിയമം തിരുത്തി എഴുതുക, കേരളത്തിലെ പ്രവാസി ക്ഷേമ പ്രവർത്തനങ്ങളിൽ കേന്ദ്ര സഹായം അനുവദിക്കുക, അനിയന്ത്രികമായ വിമാന ചാർജ്ജ് വർദ്ധനവ് പിൻവലിക്കുക എന്നി ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധ മാർച്ച്.

Advertisment

സിപിഐഎം പുതുശ്ശേരി ഏരിയ സെക്രട്ടറി സുഭാഷ് ചന്ദ്ര ബോസ് ഉദ്ഘാടനം ചെയ്തു, ഏരിയ പ്രസിഡൻ്റ് ഐസക്ക് വർഗ്ഗീസ് അധ്യക്ഷത വഹിച്ചു. പ്രവാസി സംഘം ജില്ലാ സെക്രട്ടറി എം.എ.നാസർ, ജില്ലാ പ്രസിഡൻ്റ് സച്ചിദാനന്ദൻ, ഏരിയ സെക്രട്ടറി ഷാഫി ഖുറൈഷി, സുജയ് കുമാർ എന്നിവർ പങ്കെടുത്തു സംസാരിച്ചു.

Advertisment