മുതുകുറുശ്ശി-തോടംകുളം-കോഴിയോട് ഭാഗങ്ങളില്‍ തെരുവുനായ ശല്യം രൂക്ഷമാകുന്നു; വീടുകളില്‍ കയറി ആക്രമണം; ആടുകൾക്ക് കടിയേറ്റു

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

തച്ചമ്പാറ: മുതുകുറുശ്ശി, തോടംകുളം, കോഴിയോട് ഭാഗങ്ങളിൽ തെരുവുനായ ശല്യം കൂടുതലാകുന്നു. കഴിഞ്ഞദിവസം മുതുകുറിശ്ശി സ്വദേശിയായ റോയ് ജോർജ് എന്ന ആളുടെ ആട്ടിൻ കൂട്ടത്തെ തെരുവുനായക്കൾ ആക്രമിക്കുകയും അതിൽ മൂന്ന് ആടുകൾക്ക് ആഴത്തിലുള്ള കടിയേൽക്കുകയും ചെയ്തു.

പല വീടുകളി​ലും കയറി​ ആടുകളെയും കോഴി​കളെയും ആക്രമിച്ചുകൊല്ലുന്നതിനൊപ്പം ആളുകളെയും ആക്രമിക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ പൂർണ്ണമായും പ്രവർത്തനം ആരംഭിച്ചു തുടങ്ങിയാൽ വിദ്യാർത്ഥികൾക്കും വലിയതോതിലുള്ള അക്രമ ഭീഷണി തന്നെയാണ് തെരുവുനായ കൂട്ടങ്ങൾ. പഞ്ചായത്ത് ഭരണസമിതി ശക്തമായ നടപടി എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Advertisment