/sathyam/media/post_attachments/bD0iB4hyIvhnKR78w6J0.jpg)
വെണ്ണക്കരയിൽ പുറംപോക്കിലെ അനധികൃത നിർമ്മാണം
പാലക്കാട്: ഇന്ന് നടന്ന നഗരസഭ കൗൺസിൽ യോഗത്തിൽ പരാതികളുടെ പ്രളയം. തർക്കങ്ങളോ ചേരിതിരിവോ ഇല്ലാതെ പ്രതിപക്ഷവും ഭരണപക്ഷവും മാറി മാറി പരാതികൾ അവതരിപ്പിച്ചു. നഗരസഭ പരിധിയിലെ വെണ്ണക്കര പുറംപോക്കിൽ അനധികൃത സ്റ്റേജ് നിർമ്മാണം പ്രതിപക്ഷാംഗം സാബ് ജോൺ ശ്രദ്ധയിപ്പെടുത്തി. മറ്റംഗങ്ങൾ പിന്താങ്ങിയതോടെ മറുപടി വന്നു. പൊളിച്ചുമാറ്റാൻ നോട്ടീസ് നൽകിയിട്ടുണ്ടെന്നു് ചെയർപേഴ്സൻ അറിയിച്ചു.
നഗരസഭയിലെ തെരുവുവിളക്കുകൾ കത്തുന്നില്ല. കേടുവന്നവ കേടുപാടുകൾ തീർക്കുന്നില്ല. കരാറുകാരന് പണം നൽകാതെ അദ്ദേഹത്തെ മാറ്റി വേറെ കരാറുകാരനെ വെക്കാനായി ചിലർ അനധികൃത ശ്രമം നടക്കുന്നതായും വികസന കാര്യ ചെയർപേഴ്സൻ പ്രമീള ശശീധരൻ ആരോപിച്ചു. ഇത്തരത്തിൽ തുടർന്നാൽ നഗരം ഇരുട്ടിലാവുമെന്നും അവർ ചൂണ്ടിക്കാട്ടിയത് മറ്റ് അംഗങ്ങളും ശരിവെച്ചു.
പൊതു ടാപ്പുകൾ നിർത്തലാക്കാത്തതിനാൽ കൂടി വെള്ളം നഷ്ടപ്പെടുകയും ലക്ഷക്കണക്കിന്ന് രൂപ നഷ്ടം വരുന്നതായും ആരോപണമുയർന്നു. പദ്ധതികൾക്കനുവദിച്ച ഫണ്ടുകൾ വേണ്ടതുപോലെ ഉപയോഗിക്കാതെ അവ നഷ്ടപ്പെടുത്തി. കുടിവെള്ള പൈപ്പിൻ്റെ മീറ്ററുകൾ ഗുണനിലവാരമില്ലാത്തതിനാൽ കേടുവരികയും വാട്ടർ അതോറട്ടി അമിത ചാർജ് ഈടാക്കുകയും ചെയ്യുന്നു.
റോഡരുകിലെ അഴുക്കുചാലിൻ്റെയും സ്ലാബിൻ്റെയും അറ്റകുറ്റപണി നടത്തുക തുടങ്ങിയവ യോഗത്തിൽ പ്രതിപക്ഷവും ഭരണപക്ഷവും ഒരു പോലെ ആരോപിച്ചു. ഇതിനിടയിൽ അടിയന്തിര യോഗത്തിൻ്റെ അജണ്ട വായിക്കുകയും അജണ്ട പാസാക്കിയതായി അദ്ധ്യക്ഷത വഹിച്ച ചെയർപേഴ്‌സൺ അറിയിച്ചു.
കോട്ടക്കടുത്ത മൈതാനത്ത് പ്രഭാതസവാരി നടത്തുന്നതിന് ക്ലിയറൻസ് സർട്ടിഫിക്കറ്റും ഫീസും ഈടാക്കാനുള്ള നീക്കത്തിനെതിരേയും നടപടിയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us