സർക്കാരിനെതിരെ ചില മാധ്യമങ്ങൾ നുണപ്രചരണം നടത്തുന്നതായി ആരോഗ്യമന്ത്രി; എൽഡിഎഫ് കോങ്ങാട് മണ്ഡലം റാലി കരിമ്പ ഇടക്കുറുശ്ശിയിൽ ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു

New Update

publive-image

കരിമ്പ:മാധ്യമങ്ങളും പ്രതിപക്ഷവും നടത്തുന്നത് നീചമായ വേട്ടയാടലാണെന്നും നുണകൾ പറയുന്നതിന് ചില മാധ്യമങ്ങൾക്ക് യാതൊരു മടിയുമില്ലെന്നും ഏതു തെറ്റായ വാർത്തയും കൊടുക്കാം എന്ന അവസ്ഥയിലേക്ക് കേരളത്തിലെ ചില മാധ്യമങ്ങൾ അധഃപതിച്ചതായും ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. കരിമ്പ ഇടക്കുറിശ്ശി യിൽ ചേർന്ന എൽഡിഎഫ് കോങ്ങാട് മണ്ഡലം റാലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.

Advertisment

ആരോഗ്യ മേഖലയിലെ പ്രവർത്തന മികവിന്​ കേരളത്തിന് കിട്ടിക്കൊണ്ടിരിക്കുന്ന​ അംഗീകാരങ്ങൾ ചെറുതല്ല. കേരളത്തിന്റെ ആരോഗ്യസൂചിക ലോകനിലവാരത്തിൽ മെച്ചപ്പെട്ടതാണെന്നും ആരോഗ്യ മന്ത്രി അവകാശപ്പെട്ടു. രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷികം സംസ്ഥാനത്തൊട്ടാകെ ആഘോഷിക്കുന്നതു പ്രമാണിച്ചാണ് എൽഡിഎഫ് കോങ്ങാട് മണ്ഡലം പൊതുയോഗം സംഘടിപ്പിച്ചത്.

മതനിരപേക്ഷത കാത്തുസൂക്ഷിക്കണം. ആർഎസ്എസ് ഒരുക്കുന്ന അജണ്ടയിൽ ഒരുമിക്കുന്ന മാധ്യമ വലതുപക്ഷ തീവ്ര വർഗീയ കൂട്ടുകെട്ടിനെതിരെ എൽഡിഎഫ് ഗവൺമെന്റിനോടും ഇടതുപക്ഷ പ്രസ്ഥാനങ്ങളോടും ചേർന്നുനിൽക്കാൻ യോഗം ആഹ്വാനം ചെയ്തു.

അഡ്വ.കെ.ശാന്തകുമാരി, ജോസ് ബേബി, റസാഖ് മൗലവി, കെ ആർ ഗോപിനാഥ്, അഡ്വ. ജോസ് ജോസഫ്, കെ എം ബഷീർ, പി എ ഗോകുൽദാസ്, യു ടി രാമകൃഷ്ണൻ, സി ആർ സജീവ്, കെ സി റിയാസുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. അബ്ദുറഹ്മാൻ സ്വാഗതവും ,എൻ.കെ.നാരായണൻകുട്ടി നന്ദിയും പറഞ്ഞു.സംഘടനകൾ മന്ത്രിക്ക് ഉപഹാരം നൽകി.

Advertisment