1982-84 കലാലയ വസന്തകാലം; കല്ലടി എംഇഎസ് കോളേജ് പ്രി ഡിഗ്രി കോമേഴ്സ് ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളുടെ സ്നേഹ സംഗമം 'ഉണർവ് 2023' ശ്രദ്ധേയമായി

author-image
സമദ് കല്ലടിക്കോട്
Updated On
New Update

publive-image

മണ്ണാർക്കാട്:1982 ആ വസന്തകാലത്തെ കലാലയ ഓർമ്മകൾ പങ്കുവച്ച് എംഇഎസ് കല്ലടി കോളേജിലെ 1982-84 ബാച്ചിൽ പഠിച്ച സഹപാഠികളുടെ പ്രഥമ സംഗമം ചേർന്നു. മണ്ണാർക്കാട്- നൊട്ടമലയിലുള്ള എസ്. കെ.കൺവെൻഷൻ സെന്ററിൽ രാവിലെ 9:30 മുതൽ 4 മണി വരെ നീണ്ട സംഗമത്തിൽ പൂർവ വിദ്യാർത്ഥികളുടെ ഒത്തുചേരലും സ്നേഹവിരുന്നും, ഗുരു വന്ദനം പരിപാടിയും, ഓർമ്മകളുടെ നുറുങ്ങും,
സർവീസിൽ നിന്നും വിരമിക്കുന്നവരെ ആദരിക്കൽ ചടങ്ങും കലാപരിപാടിയും സ്നേഹ സംഗമത്തെ നവ്യാനുഭവമാക്കി.

Advertisment

നാല് പതിറ്റാണ്ട് മുമ്പ് അധ്യാപകരായ പോൾ മാണി, മുസ്തഫ, സഫിയ,അബ്ദുൽ മജീദ്, എന്നി ഗുരു ശ്രേഷ്ഠരെ ആദരിച്ചു. കാലങ്ങൾക്ക് മുമ്പ് കലാലയത്തിൽ തോളിൽ കയ്യിട്ട് നടന്നിരുന്ന, കറുമ്പുകൾ കാട്ടാൻ ഒപ്പം നിന്നിരുന്ന പല ചങ്ങാതിമാരും ലോകത്തിന്റെ പല ഭാഗത്തായിരുന്നിട്ടും സംഗമത്തിന് എത്തി.

publive-image

പഠനകാലത്തിന്റെ നിറങ്ങളും രുചികളും ഗന്ധവും നിറഞ്ഞുതുളുമ്പിയൊരു ഓർമ്മക്കാലത്തെ അനുസ്മരിക്കാൻ നാരങ്ങ മിഠായിയും പുളിയിഞ്ചിയും കടിച്ചാപറിച്ചിയും മറ്റും ഒരുക്കി കൊണ്ടായിരുന്നു സമാഗമം. നഷ്ടമായ കലാലയ സൗഹൃദങ്ങളെ വീണ്ടെടുക്കാനുള്ള സംഗമത്തിനിടെ വിടപറഞ്ഞു പോയവരെ കൂടി ചടങ്ങിൽ അനുസ്മരിച്ചു. ജാഫർ എൻ വി, സന്തോഷ്‌, ഉഷ, ബാല ചന്ദ്രൻ, എസ് കെ ഷരീഫ്,
പാപ്പൻ തുടങ്ങിയവർ കാര്യപരിപാടികൾക്ക് നേതൃത്വം നൽകി.

Advertisment