പാലക്കാട് പ്രസ് ക്ലബ്ബും അഹല്യ ഐ ഫൗണ്ടേഷനും സംയുക്തമായി മാധ്യമ പ്രവർത്തകർക്കായി നേത്രചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു

New Update

publive-image

പാലക്കാട് പ്രസ് ക്ലബ്ബ്, അഹല്യ കണ്ണാശുപത്രിയുടെ സഹകരണത്തോടെ നടത്തിയ നേത്ര പരിശോധനാ ക്യാമ്പ് കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന ട്രഷറർ സുരേഷ് വെള്ളിമംഗലം ഉദ്ഘാടനം ചെയ്യുന്നു

Advertisment

പാലക്കാട്: പാലക്കാട് പ്രസ് ക്ലബ്, അഹല്യ ഐ ഫൗണ്ടേഷൻ കണ്ണാശുപത്രിയുടെ സഹകരണത്തോടെ മാധ്യമ പ്രവർത്തകർക്കായി നേത്രചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു. കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന ട്രഷറർ സുരേഷ് വെള്ളിമംഗലം ഉദ്ഘാടനം ചെയ്തു. പ്രസ് ക്ളബ് പ്രസിഡൻ്റ്.വി.രമേഷ് അധ്യക്ഷനായി.

പ്രസ് ക്ലബ് സെക്രട്ടറി മധുസൂദനൻ കർത്ത സ്വാഗതവും വൈസ് പ്രസിഡൻ്റ് വി.എം.ഷൺമുഖദാസ് നന്ദിയും പറഞ്ഞു. അഹല്യ കണ്ണാശുപത്രിയിലെ ഡോ.വിവേക്.എസ്.പൈ, എ.നിസാർ, പി.അൻവിത, എം.കെ അനഘ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

Advertisment