/sathyam/media/post_attachments/yKmOpNxJkFseRLp8x10k.jpg)
പാലക്കാട്: പ്രേം നസീർ സുഹൃത് സമിതി പാലക്കാട് ചാപ്റ്റർ മൂന്നാം വാർഷികവും പുതിയ ഭരണസമിതി തെരഞ്ഞെടുപ്പും നടന്നു. സമിതി സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷയുടെ മേൽനോട്ടത്തിലാണ് തെരഞ്ഞെടുപ്പ് നടത്തിയത്.
കെ.ഗണേശൻ -ചെയർമാൻ, എസ്. മുത്തു കൃഷ്ണൻ, ഡോ.സുജിത് - മുഖ്യ രക്ഷാധികാരികൾ, സി. മനോജ് കുമാർ -പ്രസിഡണ്ട്, സജിത്- വൈസ് പ്രസിഡണ്ട്, എം.യു.ശരൺ-സെക്രട്ടറി, സൗദാമിനി - ജോ : സെക്രട്ടറി, എം.കെ.യു സഫ്- ആർട്സ് കൺവീനർ, സേതു -ഖജാൻജി, വിജയൻ -ഓഡിറ്റർ, പുഷ്പ, ബിന്ദു, മണി പ്രകാശ്, ഉണ്ണികൃഷ്ണൻ, ശ്രീകാന്ത്, ശിവൻ മാഷ്, നാരായണൻ - എക്സി. മെമ്പർ മാർ എന്നിവരാണ് പുതിയ ഭരണസമിതി അംഗങ്ങൾ.
വാർഷിക ജനറൽ ബോഡി യോഗത്തിൽ പാലക്കാട് ജില്ലാ തല പ്രേം നസീർ പത്ര-ദൃശ്യ മാധ്യമ പുരസ്ക്കാരസമർപ്ണവും ഓണ നിലാവും സംഘടിപ്പിക്കുവാൻ യോഗം തീരുമാനിച്ചു. അംഗങ്ങൾക്ക് അപകട ഇൻഷ്യു റൻസ് പദ്ധതി, സംഗീതവാസനക്കായി പാട്ടിന്റെ പാലാഴി എന്ന എല്ലാ മാസവുമുള്ള സംഗീത സന്‌ധ്യ, പ്രേം നസീർ ഫിലിം ഫെസ്റ്റ്, പ്രേം നസീർ യുവജനോൽസവം എന്നിവയും ഒരു വർഷത്തിനുള്ളിൽ സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു.
ജന്മാന്തരങ്ങൾക്കിപ്പറവും മലയാളിയുടെ സങ്കല്‍പങ്ങളിലെ നിത്യഹരിത നായകനായി പ്രേം നസീർ ഇന്നും ജീവിക്കുന്നത് മലയാള കലാല ലോകത്തിന് അഭിമാനമാണ്. മലയാളത്തിന്റെ നിത്യഹരിത നായകൻ പ്രേം നസീർ വിടവാങ്ങിയിട്ട് മൂന്നു പതിറ്റാണ്ട് പിന്നിടുമ്പോഴും മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സിൽ ഇന്നും മായാത്ത നക്ഷത്രമായി തെളിഞ്ഞു നിൽക്കുകയാണ് അദ്ദേഹം. അതാണ് ആ മഹാ നടന്റെ പ്രതിഭ, പ്രസംഗകർ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us