New Update
/sathyam/media/post_attachments/sF9t8tfnaOTqdG6AxHvl.jpg)
തച്ചമ്പാറ:കഴിഞ്ഞദിവസം അങ്കമാലിയിൽ നടന്ന ബി സ്മാർട്ട് അബാക്കസ് ന്റെ സ്റ്റേറ്റ് ലെവൽ എക്സാമിൽ നാലാം റാങ്ക് കരസ്ഥമാക്കി തച്ചമ്പാറ മുതുകുറുശ്ശി സ്വദേശി അനന്യ സുരേഷ്. എം. മുണ്ടക്കുന്ന് ഹോളിഫാമിലി സ്കൂളിലെ 7 ക്ലാസ്സിൽ വിദ്യാർത്ഥിയായ അനന്യ സുരേഷ് 8 മിനിറ്റ് പരീക്ഷയിൽ ഏഴു മിനിറ്റ് 40 സെക്കൻഡ് സമയം കൊണ്ടാണ് വിജയം കൈവരിച്ചത്.
Advertisment
ഇതിനോടകം അനന്യയ്ക്ക് ബാംഗ്ലൂരിൽ നടക്കുന്ന നാഷണൽ ലെവൽ അബാക്കസ് എക്സാമിൽ പങ്കെടുക്കാനുള്ള യോഗ്യതയും ലഭിച്ചിരിക്കുന്നു. കുട്ടികളുടെ സമഗ്രവികസനത്തെ സ്വാധീനിക്കുന്ന ഒന്നാണ് അബാക്കസ് പ്രോഗ്രാമുകൾ. ഏകാഗ്രത, ഉത്സാഹം, സമഗ്രമായ പഠനശേഷി എന്നിവ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. അക്കാദമിക് പ്രകടനം മെച്ചപ്പെടുത്തുകയും ആത്മവിശ്വാസമുള്ള വിദ്യാർത്ഥികളാക്കുകയും ചെയ്യുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us