/sathyam/media/post_attachments/8fWZ9dLgtGhJuvYIQn7H.jpg)
പട്ടാമ്പി:35 ലക്ഷത്തിലധികം ചെലവ് വരുന്ന യുവാവിന്റെ ശസ്ത്രക്രിയക്കായി സുമനസ്സുകൾ സമാനതകളില്ലാത്ത കാരുണ്യ വിപ്ലവവുമായി ഒന്നിച്ചു നിൽക്കുന്നു. തിരുവേഗപ്പുറ പഞ്ചായത്തിലെ കൈപ്പുറം താഴത്തെ തൊടി ബാലൻ മകൻ സജിത്ത് (24) ആണ് എറണാകുളം അമൃതാ ഹോസ്പിറ്റലിൽ ഗുരുതരാവസ്ഥയിൽ കഴിയുന്നത്.
കരൾ മാറ്റി വെക്കൽ ശസ്ത്രക്രിയക്കായി മണിക്കൂറുകൾ എണ്ണിക്കഴിയുന്ന സജിത്തിന് കരൾ പകുത്തു നൽകുന്നത് 12 വയസ് മുതൽ കൂലിപ്പണിയെടുത്തു കുടുംബം പുലർത്തുന്ന പിതാവായ ബാലനാണ്. ഒരു നാട് ഒന്നിച്ചണിനിരന്നാൽ സജിത്തിന്റെ ജീവൻ രക്ഷിക്കാനാകുമെന്നാണ് പ്രതീക്ഷ.
ഈ വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിൻ രക്ഷധികാരിയും തിരുവേഗപ്പുറ പഞ്ചായത്ത് പ്രസിഡന്റ് എം ടി മുഹമ്മദലി ചെയര്മാനും മേജർ കരീം ജനറൽ കൺവീനറും വിപി സൈദ് മുഹമ്മദ് ട്രെഷററും കെ കെ അസീസ്, റഷീദ് കൈപ്പുറം, ഒ പി ഗോവിന്ദൻ, കെ ടി ബഷീർ, എം രാധാകൃഷ്ണൻ, അനിയൻ മാസ്റ്റർ ശ്രീജേഷ് മാസ്റ്റർ, അപ്പുണ്ണി മാസ്റ്റർ, പി ഉമ്മർ, വിളത്തുർ കൃഷ്ണൻകുട്ടി തുടങ്ങിയവർ ഭാരവാഹികളും ആയി 101 അംഗ ജനകീയ സമിതിക്ക് രൂപം നൽകിയിട്ടുണ്ട്.
ഈ ചെറുപ്പക്കാരന്റെ ജീവൻ രക്ഷിക്കാൻ കനിവുള്ളവർ വിലമതിക്കാനാകാത്ത സഹായങ്ങൾ അയക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു. ഓൺലൈൻ പേ: 9562037015 (അജിത് അജി).
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us