ആലത്തൂർ നിയോജകമണ്ഡലത്തിൽ നടക്കുന്ന 'ദിശ' തൊഴിൽമേള രണ്ടാം പതിപ്പ് 27ന്‌

New Update

publive-image

ആലത്തൂർ നിയോജകമണ്ഡലത്തിൽ കെ.ഡി. പ്രസേനൻ എം.എൽ.എ.യുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ദിശ-സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ദിശ തൊഴിൽ മേള രണ്ടാം പതിപ്പ് 27-ന്‌ നടക്കും. ആലത്തൂർ മണ്ഡലത്തിലെ അഭ്യസ്തവിദ്യർക്കും വിദഗ്ദ്ധ തൊഴിൽ നൈപുണ്യം നേടിയവർക്കും പങ്കെടുക്കാം.

Advertisment

50-ലധികം കമ്പനികളും സ്ഥാപനങ്ങളും പങ്കെടുക്കുന്ന ജോബ് ഫെസ്റ്റ് ആലത്തൂർ ബി.എസ്.എസ്. ഗുരുകുലം ഹയർസെക്കൻഡറിസ്‌കൂളിൽ രാവിലെ ഒൻപതിന് ആരംഭിക്കും. താത്പര്യമുള്ളവർക്ക് https://bit.ly/cii-disha-candidates ലൂടെ രജിസ്‌ട്രേഷൻ പൂർത്തിയാക്കാം. 25-നു രാത്രി 12 മണിവരെ രജിസ്ട്രേഷൻ നടത്താം.

Advertisment