കെജിഒഎഫ് പാലക്കാട് ജില്ലാ മാർച്ചും പ്രതിഷേധ ധർണയും 25ന്

New Update

publive-image

പാലക്കാട്: പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക. അർഹതയുള്ള എല്ലാ ഗസറ്റഡ് ജീവനക്കാർക്കും കരിയർ അഡ്വാൻസ് ക്ഷാമ ബെത്ത കുടിശ്ശിക എന്നിവ അനുവദിക്കുക തുടങ്ങിയ പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ സംസ്ഥാന വ്യാപകമായി മാർച്ച് സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിക്കുന്നു.

Advertisment

അഞ്ചുവിളക്കിന് മുന്നിൽ നിന്നും ആരംഭിക്കുന്ന മാർച്ച് സിവിൽ സ്റ്റേഷന് മുന്നിൽ സമാപിക്കും. തുടർന്നു നടക്കുന്ന പ്രതിഷേധം സിപിഐ ജില്ലാ സെക്രട്ടറി കെപി സുരേഷ് രാജ് ഉൽഘാടനം ചെയ്യും. കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി പി വിജയകുമാർ മുഖ്യ പ്രഭാഷണം നടത്തുന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് ടിപി അബ്ദുൽ മജീദ് അധ്യക്ഷത വഹിക്കും.

മുകുന്ദകുമാർ, ബിന്ദു ജെ, ഡോ. എം ജയൻ, ടിപി അബ്ദുൽ ഖസീദ് എന്നിവർ സംസാരിക്കും. ജില്ലാ സെക്രട്ടറി ഡോ. ദിലീപ് ഫൽഗുണൻ സ്വാഗതവും വനിതാ കമ്മിറ്റി ജില്ലാ സെക്രട്ടറി റാണി ആർ ഉണ്ണിത്താൻ നന്ദിയും പറയും.

Advertisment