/sathyam/media/post_attachments/KKI62VM7J2W1ampL50kb.jpg)
കരിമ്പ:ഒരുമിച്ച് നടക്കാം വർഗീയതക്കെതിരെ,ഒന്നായ് പൊരുതാം തൊഴിലിനു വേണ്ടി എന്ന മുദ്രാവാക്യമുയർത്തി എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന സേവ് ഇന്ത്യ മാർച്ച് കാൽനട ജാഥക്ക് കല്ലടിക്കോട് ദീപാ സെന്ററിൽ സ്വീകരണം നൽകി. മെയ് 17ന് കാസർകോട് നിന്നും പര്യടനം തുടങ്ങിയ വടക്കൻ മേഖല ജാഥയുടെ ജില്ലയിലെ ആദ്യ ദിവസത്തെ സമാപനമാണ് വെള്ളിയാഴ്ച കല്ലടിക്കോട് നടന്നത്.
ഇന്നത്തെ സമാപനം ആലത്തൂരിലും, സംസ്ഥാന പര്യടനത്തിന്റെ സമാപനം മെയ് 28ന് തൃശൂരിലും നടക്കും. കാൽ ലക്ഷം യുവജനങ്ങളെ അണിനിരത്തുന്ന ഫാഷിസ്റ്റ് വിരുദ്ധ സംഗമത്തോടെയാകും തൃശ്ശൂരിലെ സമാപനം. ദേശീയ തലത്തിലെയും സംസ്ഥാന തലത്തിലെയും പ്രമുഖരായ ഫാഷിസ്റ്റ് വിരുദ്ധ പോരാളികളും രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രഗൽഭരും സമാപന പൊതുയോഗത്തിൽ പങ്കാളികളാവും.
/sathyam/media/post_attachments/QECionfPcrKY1DFyhqna.jpg)
തൊഴിലില്ലായ്മക്കും വർഗീയതക്കും എതിരെ രാജ്യത്തൊട്ടാകെ എഐവൈഎഫ് സംഘടിപ്പിക്കുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായിട്ടാണ് കാൽനട ജാഥകൾ നടത്തുന്നത്. കല്ലടിക്കോട് ദീപാ സെന്ററിൽ നടന്ന സമാപന പൊതുയോഗം സംസ്ഥാന കൗൺസിൽ അംഗം അഡ്വ.അജിത് കൊളാടി ഉദ്ഘാടനം ചെയ്തു.
മതവിശ്വാസത്തിന്റെ പേരിൽ അന്ധവിശ്വാസവും അനാചാരങ്ങളും അനുവദിക്കാനാവില്ല. ഈ രാജ്യം ഹിന്ദുവിന്റേതും മുസ്ലിമിന്റേതും ക്രിസ്ത്യാനിയുടേതുമല്ല, എല്ലാവരുടേതുമാണ്, മനുഷ്യരുടേതാണ് -അജിത് കൊളാടി പറഞ്ഞു. സിപിഐ മണ്ഡലം സെക്രട്ടറി ചിന്നക്കുട്ടൻ അധ്യക്ഷനായി. ജാഥാ ക്യാപ്റ്റൻ എൻ അരുൺ, ജാഥ അംഗം അഡ്വ.കെ.സമദ്, പി. ശിവദാസൻ, കെ.രാധാകൃഷ്ണൻ, പി. മണികണ്ഠൻ, രഞ്ജിത്ത്, ബോബി തുടങ്ങിയവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us