കാട്ടാനശല്യം: മലമ്പുഴ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസ് ഉപരോധിച്ചു

New Update

publive-image

മലമ്പുഴ: വന്യമൃഗശല്യത്തിന് ശ്വാശ്വത പരിഹാരം കാണുക, കാട്ടാന ഉൾപ്പെടെവന്യമൃഗങ്ങൾ നശിപ്പിച്ച കൃഷിക്ക് നഷ്ടപരിഹാരം നൽകുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സിപിഎം, കർഷകസംഘടന, പ്രദേശവാസികൾ എന്നിവരുടെ നേതൃത്വത്തിൽ മലമ്പുഴയിലെ വാളയാർ ഫോറസ്റ്റ് റൈഞ്ചു് ഓഫീസ് ഉപരോധിച്ചു.

Advertisment

publive-image

ശ്വശ്വത പരിഹാരം ഉണ്ടായില്ലെങ്കിൽ റോഡ് ഉപരോധ മടക്കം സമരത്തിൻ്റെ രീതി മാറുമെന്ന് സമരക്കാർ മുന്നറിയിപ്പു നൽകി. മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രാധിക മാധവൻ, സിപിഎം ഏരിയാ കമ്മിറ്റി മെമ്പർ ഗോകുൽദാസ്, കർഷക സംഘം ജില്ലാ കമ്മിറ്റി മെമ്പർ ജോസ് മാത്യു, കർഷകസംഘം മുണ്ടൂർ ഏരിയ കമ്മിറ്റി മെമ്പർ അഡ്വ: ബിനോയ്, കർഷക സംഘം ഏരിയ സെക്രട്ടറി സേതു, ലോക്കൽ സെക്രട്ടറി കെ.കെ.പ്രമോദ്, ബ്ലോക്ക് മെമ്പർ തോമസ് വാഴപ്പള്ളി എന്നിവർ നേതൃത്വം നൽകി.

കഴിഞ്ഞ ദിവസം സെമിനാരി വളപ്പിലേക്കും സ്വകാര്യ വ്യക്തികളുടേയും വാഴകളും തെങ്ങും നശിപ്പിക്കുകയും വളപ്പിൻ്റെ ഗെയ്റ്റും മതിലും ചവിട്ടി നശിപ്പിച്ചതായും സമരക്കാർ ചൂണ്ടിക്കാട്ടി. ജനങ്ങളുടെ ജീവനും ഭീഷണിയാണെന്നും അവർ പറഞ്ഞു.

Advertisment