/sathyam/media/post_attachments/KvZMVLtMEml0oUEegzXK.jpg)
മലമ്പുഴ: ശാസ്താ കോളനി അങ്കണവാടിയിലെ പ്രവേശനോത്സവം വാർഡ് മെമ്പർ സുജാത രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. അങ്കണവാടി ടീച്ചർ ലീല, ഷൈലജ, വിനോദ് എന്നിവർ പ്രസംഗിച്ചു.
രാവിലെ റാലിയോടെയാണ് പ്രവേശനോത്സവം ആരംഭിച്ചത്. അങ്കണവാടിയിൽ നിന്നും ആരംഭിച്ച് വായനശാല വഴി തിരിച്ചെത്തിയതിനു ശേഷമാണ് ഉദ്ഘാടന ചടങ്ങ് നടന്നത്.
/sathyam/media/post_attachments/kDxvXAo6uWFUUGaMNyiH.jpg)
പുതിയ കുട്ടികൾക്ക് പൂചെണ്ടും പുസ്തകവും നൽകി സ്വീകരിച്ചു. പാസ്ഔട്ട് ആയി പോകുന്ന കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി. സ്നേഹവിരുന്നും തുടർന്ന് പൂർവ്വ വിദ്യാർത്ഥികളുടെ തിരുവാതിര കളി, ഒപ്പന, ദഫ് മുട്ട് തുടങ്ങി വിവിധ കലാപരിപാടികളും ഉച്ചഭക്ഷണവും ഉണ്ടായി.