സ്തുത്യർഹമായ സേവനത്തിനു ശേഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന കെ.രാധാകൃഷ്ണന് കെഎസ്‌ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തിൽ പാലക്കാട് ഡിപ്പോയിൽ യാത്രയയപ്പ് നൽകി

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: സ്തുത്യർഹമായ സേവനത്തിനു ശേഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന കെ.രാധാകൃഷ്ണൻ (ഡ്രൈവർ) ന് കെഎസ്‌ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തിൽ പാലക്കാട് ഡിപ്പോയിൽ നൽകിയ യാത്രയയപ്പ് ജില്ലാ ഓഫീസർ ജയകുമാർ ഉദ്ഘാടനം ചെയ്തു. ക്ലസ്റ്റർ ഓഫീസർ ജോഷി ജോൺ മൊമെന്റോ നൽകി. യൂണിയനെ പ്രതിനിധീകരിച്ച് യൂണിറ്റ് പ്രസിഡൻറ് ശ്രീ.കെ.പി.രാധാകൃഷ്ണൻ പൊന്നാട അണിയിച്ചു.

കെ.എസ്.ടി. എംപ്ലോയീസ് സംഘ് ജില്ലാ വർക്കിംഗ് പ്രസിഡൻറ് ശ്രീ.കെ.സുരേഷ്കൃഷ്ണൻ, ഡി ഇ .കെ. സുനിൽ, ഒഡി വി എസ് ശ്രീ.പ്രേമദാസ്, സൂപ്രണ്ട് ശ്രീമതി.ബിന്ദു, ജില്ലാ പ്രസിഡൻറ് ശ്രീ. ടി..സന്തോഷ്കുമാർ , ഡ്രൈവേഴ്സ്യൂണിയൻ യൂണിറ്റ് സെക്രട്ടറി ശ്രീ.പി.ഹരിദാസ് എംപ്ലോയീസ് സംഘ് സംസ്ഥാന സെക്രട്ടറി ശ്രീ.പി.കെ.ബൈജു , യൂണിറ്റ് ട്രഷറർ ശ്രീ.എം. മുരുകേശൻ എന്നിവർ സംസാരിച്ചു.

Advertisment