/sathyam/media/post_attachments/AXdSFeLEr60l9ZXZZ7A7.jpg)
പട്ടാമ്പി: പറക്കുളത്ത് പ്രവർത്തിക്കുന്ന ജിഎംആര്‍എസ് സ്കൂളിലെ ലക്ഷങ്ങൾ മുടക്കി ഉണ്ടാക്കിയ സോളാർ പ്ലാന്‍റ് പ്രവർത്തനം മുടക്കി വർഷങ്ങളായിരിക്കുന്നു. കറന്റ് പോയാൽ ഇപ്പോൾ ഹോസ്റ്റൽ ഇരുട്ടിലാണ്. ഇതിന്റെ മെയിന്‍റനന്‍സ് കൃത്യമായി നടത്താത്തതിനാലാണ് ലക്ഷങ്ങൾ മുടക്കിയ പദ്ധതി നാശത്തിന്റെ വക്കിൽ എത്തി നിൽക്കുന്നത്.
ഇതുപോലെ തന്നെയാണ് ജിഎംആര്‍എസിലെ ലക്ഷങ്ങളുടെ ജനറേറ്ററിന്‍റെ അവസ്ഥയും. കൃത്യമായ മെയിന്‍റനന്‍സ് ഇല്ലാത്തതിനാല്‍ തുരുമ്പെടുത്തു നശിക്കുന്നു. കപ്പൂർ ഗ്രാമ പഞ്ചായത്തിലും തൃത്താല ബ്ലോക്ക് പഞ്ചായത്തിലും വിദ്യാഭ്യാസ വകുപ്പ് അധികൃതർക്കും പരാതി നടല്‍കിയെങ്കിലും ഇതുവരെയും നടപടി ഉണ്ടായില്ല. പാലക്കാട് ജില്ലാ കളക്ടര്‍ ഉള്‍പെടെയുളളവര്‍ക്ക് വീണ്ടും പരാതി നല്‍കുമെന്ന് രക്ഷിതാക്കള്‍ അറിയിച്ചു.