കല്ലടിക്കോട് ജിഎൽപി സ്കൂളിന് സ്വപ്നസാക്ഷാത്കാരമായി കോങ്ങാട് നിയോജക മണ്ഡലം എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് ബസ് അനുവദിച്ചു

New Update

publive-image

മണ്ണാർക്കാട്: കല്ലടിക്കോട് ജിഎൽപി സ്കൂളിന് കോങ്ങാട് നിയോജക മണ്ഡലം എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് അനുവദിച്ച സ്കൂൾ ബസ്​ ഉദ്ഘാടനം അഡ്വ. കെ.ശാന്തകുമാരി എംഎൽഎ നിർവഹിച്ചു. കരിമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.

Advertisment

കല്ലടിക്കോടിന്റെ ഉൾപ്രദേശങ്ങളിൽ നിന്നും സ്കൂളിൽ എത്തിച്ചേരാൻ എല്ലാ കുട്ടികൾക്കും സഹായകമാകുന്നതാണ് സ്‌കൂളിന് കിട്ടിയ വാഹനം. ജനങ്ങൾ വിശ്വാസം അർപ്പിക്കുന്നത് ഇപ്പോൾ പൊതു വിദ്യാലയങ്ങളെയാണ്. പഠന മികവിന്റെ കാര്യത്തിലും അടിസ്ഥാന സൗകര്യ വികസനത്തിലും സർക്കാർ സ്കൂളുകളുടെ മുഖച്ഛായ തന്നെ മാറിക്കൊണ്ടിരിക്കുകയാണ് എന്നും എംഎൽഎ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

കെ സി.ഗിരീഷ്, എച്ച്. ജാഫർ, ജയ വിജയൻ, ഓമന രാമചന്ദ്രൻ, സി കെ ജയശ്രീ, ബീന ചന്ദ്രകുമാർ, റമീജ, കെ കെ.ചന്ദ്രൻ, പി കെ അബ്ദുല്ലക്കുട്ടി, റംലത്ത്, കെ. രാധാകൃഷ്ണൻ, ബി കെ. ചന്ദ്രകുമാർ, മുസ്തഫ, ജയ വിജയൻ, ഷംല, സുബൈർ, സ്മിതാ സുകുമാരൻ, ബിഡിഒ അജിതകുമാരി, മോളി ടീച്ചർ, ശിവദാസൻ, പ്രമോദ് തുടങ്ങിയവർ സംസാരിച്ചു. പ്രധാന അധ്യാപിക ടി കെ ബിന്ദു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം വിനോദ് നന്ദിയും പറഞ്ഞു.

Advertisment