/sathyam/media/post_attachments/yWJiSTsvKGTBAu9giVxO.jpg)
കൊച്ചി ആസ്റ്റർ മെഡ് സിറ്റിയും ദയ ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിച്ച കുട്ടികൾക്കായുള്ള സൗജന്യ ഹൃദ്രോഗ, ബ്രെയിൻ ട്യൂമർ നിർണ്ണയ മെഡിക്കൽ ക്യാമ്പും തുടർ ചികിത്സയും യാക്കരയിലെ ദയകെയർ പാലിയേറ്റീവ് ക്ലിനിക്കിൽ ജില്ലാ വനിതാ പ്രൊട്ടക്ഷൻ ഓഫീസർ ലൈജു ഉദ്ഘാടനം ചെയ്യുന്നു
പാലക്കാട്:കൊച്ചി ആസ്റ്റർ ഡിഎം ഫൗണ്ടേഷനും ദയ കെയർ പാലിയേറ്റീവ് ക്ലിനിക്കും സംയുക്തമായി കൊച്ചി ആസ്റ്റർ മെഡ്‌സിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച കുട്ടികൾക്കായുള്ള സൗജന്യ ഹൃദ്രോഗ, ബ്രെയിൻ ട്യൂമർ നിർണ്ണയ മെഡിക്കൽ ക്യാമ്പും തുടർ ചികിത്സയും നിരവധി പേർക്ക് കൈത്താങ്ങായി.
പാലക്കാട് യാക്കരയിലെ ദയാകെയർ പാലിയേറ്റീവ് ക്ലിനിക്കിൽ സംഘടിപ്പിച്ച പരിപാടി ജില്ലാ വനിതാ പ്രൊട്ടക്ഷൻ ഓഫീസർ ലൈജു വി എസ് ഉദ്ഘാടനം ചെയ്തു.ദയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഇ.ബി. രമേശ് അധ്യക്ഷനായി. പ്രശസ്തരായ മൂന്ന് സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ നേതൃത്വത്തിൽ ആയിരുന്നു കുട്ടികൾക്കായുള്ള മെഗാ മെഡിക്കൽ ക്യാമ്പ്.
ചികിത്സ അർഹിക്കുന്ന മാരക രോഗങ്ങളുള്ള 18 വയസ്സിന് താഴെയുള്ള കുട്ടികൾക്കാണ് ഈ ക്യാമ്പ് പ്രയോജനകരമായത്. ചികിത്സാ ചെലവുകള്‍ വഹിക്കാന്‍ കഴിയാത്ത കുടുംബങ്ങളിലെ നാൽപതോളം കുട്ടികള്‍ ക്യാമ്പിൽ രജിസ്റ്റർ ചെയ്തിരുന്നു. ഇവരിൽ തുടർ ചികിത്സ ആവശ്യമുള്ളവർക്ക് സൗജന്യ നിരക്കിൽ ചികിത്സ നൽകുമെന്ന് ആസ്റ്റർ മെഡ്സിറ്റി അധികൃതർ അറിയിച്ചു.
കൂടെ അവയവ സ്വീകർത്താക്കൾക്കുള്ള ദയമരുന്നു നൽകൽ പദ്ധതിയിൽ സൗജന്യ മരുന്ന് വിതരണവും നടത്തി. ഒരു പതിറ്റാണ്ടായി ദയ നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്കൊപ്പം ആരോഗ്യ സേവനങ്ങൾ കൂടി പ്രത്യേകമായി നൽകുന്നതിനും സാധു കുടുംബങ്ങളിൽ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുന്നതിനും കൂടുതൽ സൗജന്യ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് ചെയർമാൻ അറിയിച്ചു.
ലത്തീഫ് കാസിം, ഡോ.ബിജേഷ് വി വി, ഷൈനി രമേഷ്, ശങ്കർ ജി കോങ്ങാട്, മോഹൻദാസ് മഠത്തിൽ, ശോഭ തെക്കേടത്ത്, ലളിത ഹരി, ബീന ശിവകുമാർ, സുരേഷ് ബാബു ചെർപ്പുളശ്ശേരി തുടങ്ങിയവർ മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us