പാലക്കാട് പ്രവാസി സെന്റർ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന സാഹിത്യ രചനാമത്സരത്തിലേക്ക് സൃഷ്ടികൾ ക്ഷണിക്കുന്നു

New Update

publive-image

പാലക്കാട്: പാലക്കാട് പ്രവാസി സെന്റർ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന അഹല്യ സർഗ്ഗസമീക്ഷ 2023 സാഹിത്യ രചനാമത്സരത്തിലേക്ക് സൃഷ്ടികൾ ക്ഷണിക്കുന്നു. പത്തു വയസ്സുമുതൽ പതിനഞ്ചു വയസ്സ് വരെയും പതിനാറു വയസ്സുമുതൽ ഇരുപത്തിരണ്ടു വയസ്സുവരെയുമുള്ള രണ്ടു ഗ്രൂപ്പുകളിലായാണ് മത്സരം.

Advertisment

മലയാളം കവിത, മലയാളം കഥ, ഇംഗ്ലീഷ് കവിത, ഇംഗ്ലീഷ് കഥ എന്നീ വിഭാഗങ്ങളിൽ മത്സരിക്കുന്നതിനായി സൃഷ്ടികൾ sargasameeksha.ppc@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ 2023 ജൂൺ 30 ന് അകം അയക്കേണ്ടതാണ്. സൃഷ്ടിയോടൊപ്പം മത്സരാർത്ഥിയുടെ പേരും വയസ്സും വിഭാഗവും വിദ്യാലയത്തിന്റെ പേരും ബന്ധപ്പെടേണ്ട ഫോൺ ഉൾപ്പടെ വിലാസവും കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്.

പ്രമുഖ സാഹിത്യകാരന്മാരുടെ ജൂറി സൃഷ്ടികൾ വിലയിരുത്തി വിജയികളെ നിര്‍ണയിക്കുന്നതാണ്. ഓഗസ്റ്റിൽ പാലക്കാട്ട് വെച്ചു നടക്കുന്ന പ്രവാസി സംഗമത്തിൽ വെച്ച് വിജയികൾക്കുള്ള ക്യാഷ് അവാർഡും പാരിതോഷികങ്ങളും സമ്മാനിക്കുന്നതായിരിക്കുമെന്ന് പാലക്കാട് പ്രവാസി സെന്റർസാഹിത്യ വിഭാഗം ഭാരവാഹികൾ അറിയിച്ചു.

Advertisment