/sathyam/media/post_attachments/Yke48W4kZAutOiICWnNC.jpg)
മലമ്പുഴ:പ്ലാസ്റ്റിക്ക് മാലിന്യത്തെ പൊരുതി തോൽപ്പിക്കുക എന്ന മുദ്രാവാക്യം മുൻനിർത്തി
കേരള വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സൈക്കിൾ റാലിയിൽ ഫോർട്ട് പെഡല്ലേഴ്സ് പാലക്കാടിൻ്റെ 30 ഓളം സൈക്കളിസ്‌റ്റുകൾ പങ്കെടുത്തു.
മലമ്പുഴ ഉദ്യാനത്തിന് മുന്നിൽ നിന്ന് ആരംഭിച്ച റാലി, പാലക്കാട് ഡിഎഫ്ഒ ശ്രീ കുറ ശ്രീനിവാസ് ഫ്ളാഗ് ഓഫ് ചെയ്തു. പരിസ്ഥിതി ദിന സന്ദേശം വഹിക്കുന്ന പ്ളകാർഡുകളുമായി, മലമ്പുഴ റിസർവോയർ ചുറ്റിയുള്ള റിംഗ് റോഡ് വഴി - കവ, ആനക്കൽ, മുതിരംകുന്ന്, എലാക്ക്, വേലാമ്പറ്റ, എലിവാൽ, തെക്കെമലമ്പുഴ വഴി 31 കിലോമീറ്റർ സഞ്ചരിച്ച റാലി വാളയാർ ഫോറസ്റ്റ് റേഞ്ച് ഓഫീസ് പരിസരത്ത് വൃക്ഷ തൈകൾ നട്ടു.
/sathyam/media/post_attachments/uAfkZvxMuAbAHBEp7uPF.jpg)
വാളയാർ ഫോറസ്റ്റ് റേഞ്ച് ഓഫീസർ ആഷിക് അലി, ഫോർട്ട് പേഡല്ലേഴ്സ് എക്സിക്യൂട്ടിവ് അംഗം ജയറാം കൂട്ടപ്ളാവിൽ, ബയോഡൈവേഴ്സ്റ്റി മാനേജ്മെന്റ് കമ്മിറ്റി അകത്തേത്തറ ഗ്രാമ പഞ്ചായത്ത് അംഗം അഡ്വ.ലിജോ പനങ്ങാടൻ എന്നിവർ നേതൃത്വം നൽകി.
സെക്ഷൻ ഫോറസ്റ്റ് ഓഫീസർമരായ സുനിൽ ഫിലിപ്പ്, ഗീരീഷ് കുമാർ രമേഷ് -ബീറ്റ് ഫോറസ്റ്റ് ഓഫീസർമരായ ആനന്ദ് രമേഷ്, അഖിൽ, ബൈജു, ജിനു, കൃഷ്ണകുമാർ എന്നിവരും ഫോർട്ട് പെഡലേഷ് സിന്റെ ദീലിപ്, ബെന്യാമിൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പങ്കെടുത്ത് സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us