പട്ടാമ്പി മാലിന്യമുക്ത നഗരസഭയെന്ന പ്രഖ്യാപനം പൊറാട്ടുനാടകം - ഭാരതപ്പുഴ സംരക്ഷണ സമിതി കോ-ഓഡിനേറ്റർ ഹുസൈൻ തട്ടത്താഴത്ത്

New Update

publive-image

പട്ടാമ്പി:നഗരസഭ മാലിന്യമുക്തമെന്ന പ്രഖ്യാപനം വെറും പൊറാട്ടു നാടകമാണെന്ന് ഭാരതപ്പുഴ സംരക്ഷണ സമിതി കോ-ഓഡിനേറ്റർ ഹുസൈൻ തട്ടത്താഴത്ത് തെളിവുകൾ സഹിതം ആരോപിച്ചു. പട്ടാമ്പിയിലെ കുടിവെള്ള സ്രോതസ്സായ ഭാരതപ്പുഴയിലേക്ക് ഒഴുകി എത്തുന്ന നഗര മാലിന്യത്തിന് പോലും പരിഹാരം കാണാതെ ഇത്തരം ഒരു പ്രഖ്യാപനം സാധാരണ ജനങ്ങളെ വിഡ്ഢികളാക്കുന്നതാണെന്ന് ഹുസൈൻ തട്ടത്താഴത്ത് പറഞ്ഞു.

Advertisment

ഇത്രയും വൃത്തിഹീനമായ നഗര പ്രദേശത്തെ ചൂണ്ടിക്കാണിച്ചുകൊണ്ട് മാലിന്യമുക്തമെന്ന് പറയുന്നത് സാധാരണക്കാരോടുള്ള വെല്ലുവിളിയാണ്. റോഡ് ഷോയും ഫ്ലാഷ് മോബും മാജിക്കും നടത്തിയതുകൊണ്ട് മാലിന്യം ഇല്ലാതാവില്ല. സാധാരണക്കാരെ വിഡ്ഢികൾ ആക്കുന്ന പ്രവർത്തനം നഗരസഭ നിർത്തണമെന്നും യഥാർത്ഥ ശുചീകരണം നടത്തി ജനങ്ങളോടുള്ള ഉത്തരവാദിത്തം കാണിക്കണമെന്നും ഹുസൈൻ തട്ടത്താഴത്ത് മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Advertisment