കോൺഗ്രസിന് വേറിട്ടൊരു മുഖം ഉണ്ടാക്കാൻ കഴിഞ്ഞ വ്യക്തിയാണ് പി.ബാലൻ: ബെന്നി ബഹനാൻ എംപി

New Update

publive-image

പാലക്കാട്: കേരള വിദ്യാർത്ഥിയൂണിയൻ പ്രവർത്തകനായി പാലക്കാടെത്തിയതു മുതലുള്ള സൗഹൃദമാണ് പി ബാലനുമായിട്ടുള്ളതെന്ന് ബെന്നി ബഹനാൻ. പി.ബാലൻ അനുസ്മരണ സമ്മേളനം റോയൽ ട്രീറ്റ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

രാഷ്ട്രീയ നേതാവെന്നതിനപ്പുറം ഒരധ്യാപകനെപ്പോലുള്ള പെരുമാറ്റം. ഒരു കോൺഗ്രസ് പ്രവർത്തകനെന്ന നിലയിൽ അതിന്റെ ആശയങ്ങളോടുള്ള പ്രതിബദ്ധതയാണ്‌ ബാലനെ വേറിട്ട്‌ നിർത്തിയത്‌. കോൺഗ്രസിന്‌ വേറിട്ട മുഖം നൽകാൻ അദ്ദേഹം അവലംബിച്ച പ്രവർത്തനശൈലി എല്ലാവർക്കും മാതൃകയാണെന്നും കർഷകത്തൊഴിലാളികളെ സംഘടിപ്പിച്ച് കൊൺഗ്രസിന് പുതിയ മുഖം നൽകി.

രാജ്യത്തിന്റെ ചരിത്രത്തെ വളച്ചൊടിക്കുന്ന രഷ്ട്രനിർമ്മാതാക്കളെ ചരിത്രത്തിൽ നിന്നും തമസ്കരിച്ച്‌ സ്വാതന്ത്ര്യ സമരത്തിന് എതിരു നിന്നവരെ അതിൽ കൂട്ടിച്ചേർക്കാനുള്ള ശ്രമമാണ്‌ ഇപ്പോൾ നടക്കുന്നത്‌. ലജ്ജയോടെയല്ലാതെ പുതിയ പാർലമെന്റിൽ കടക്കാനാവില്ല. ഗാന്ധിക്കൊപ്പം സവർക്കറിന്റെ പ്രതിമയും സ്ഥാപിച്ചേക്കുമെന്ന് ഭയക്കുന്നു. ബെന്നി ബഹനാൻ പറഞ്ഞു.

വി.എസ്.വിജയരാഘവൻ, മുൻ ഡിസിസി പ്രസിഡൻ്റ് സി.വി. ബാലചന്ദ്രൻ, പി.ബാലഗോപാലൻ തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു.

Advertisment