New Update
/sathyam/media/post_attachments/WUgxNkUHgwd5cfEuoU8d.jpg)
പല്ലശ്ശന:പല്ലശ്ശന പഞ്ചായത്തിലെ പൊതു വിദ്യാലയങ്ങളായ പല്ലാവൂർ ഗവ: എൽ.പി.സ്കൂൾ, തളൂർ ഇകെഇഎംയുപി സ്കൂൾ, പല്ലശ്ശന വിഐഎം ഹൈസ്കൂൾ എന്നിവിടങ്ങളിലെ ആദ്യ എംബിബിഎസ് കാരിയായി മാറിയ തളൂർ നൂർ മഹലിൽ ഡോ: ഹസ്ന ഹാറൂൺ ജന്മനാടിന്റെ അഭിമാനമായി മാറി. മഞ്ചേരി ഗവ: മെഡിക്കൽ കോളേജിൽ നിന്നും ഫസ്റ്റ് ക്ലാസ്സോടു കൂടിയാണ് ഹസ്ന പാസ്സായത്.
Advertisment
പഠന കാലത്ത് കോളേജ് യൂണിയൻ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുകയും സജീവ സംഘടനാ പ്രവർത്തകയായി ഇടപെടപെടുകയും ചെയ്തിട്ടുണ്ട്. ദേശീയ - സംസ്ഥാന അധ്യാപക അവാർഡ് ജേതാവും സാമൂഹ്യ - സാംസ്കാരിക പ്രവർത്തകനുമായ എ. ഹാറൂൺ മാസ്റ്ററുടെയും പല്ലാവൂർ ഗവ: എൽ.പി.സ്കൂൾ പ്രധാനധ്യാപിക ടി.ഇ. ഷൈമയുടെയും മകളാണ്. പൊതു വിദ്യാലയങ്ങളിൽ പ്രാഥമിക - സെക്കണ്ടറി വിദ്യാഭ്യാസം നേടി ഖരഖ്പൂർ ഐഐടിയിൽ നിന്നും എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദം നേടിയ ഹാഷിമാണ് സഹോദരൻ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us