ഇന്ത്യൻ ഭരണഘടനയുടെ തത്വസംഹിതയെ തച്ചുടക്കുകയാണ് സംഘപരിവാറിന്റെ അജണ്ട: കേരള നവോത്ഥാന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി പി രാമഭദ്രൻ

New Update

publive-image

പാലക്കാട്: ഇന്ത്യൻ ഭരണഘടനയുടെ തത്വസംഹിതയെ തച്ചുടയ്ക്കുക എന്നതാണ് സംഘപരിവാറിന്റെ അജണ്ടയെന്ന് കേരള നവോത്ഥാന സംസ്ഥാന ജനറൽ സെക്രട്ടറി പി. രാമഭദ്രൻ. കേരള നവോത്ഥാന സമിതി ജില്ലാ കൺവെൻഷൻ അതിഥി ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു രാമഭദ്രൻ.

Advertisment

publive-image

ജനാധിപത്യം, മതേതരം, സോഷ്യലിസം എന്നിവ അടങ്ങിയ ഭരണഘടന തത്വസംഹിതയെയാണ് തച്ചുടക്കാൻ ഇവർ ശ്രമിക്കുന്നത്. ഇതിനെതിരെയാണ് പിണറായി വിജയൻ ചോദ്യം ചെയ്തതെന്ന് പി രാമഭദ്രൻ ചൂണ്ടിക്കാട്ടി. ജില്ലാ പ്രസിഡണ്ട് ഐസക് വർഗീസ് അധ്യക്ഷത വഹിച്ചു. അഡ്വക്കേറ്റ് ശാന്തകുമാരി എംഎൽഎ, ഓൾ ഇന്ത്യ വീരശൈവ സഭ സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഗോകുൽദാസ്, ജില്ലാ സെക്രട്ടറി പൊന്നു കുട്ടൻ, ട്രഷറർ അബ്ബാസ് എന്നിവർ പ്രസംഗിച്ചു.

Advertisment