ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡോ. എം.എം ബാലചന്ദ്ര മേനോനെ അനുസ്മരിച്ചു

New Update

publive-image

പാലക്കാട്:ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (എഎംഎഐ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ പ്രമുഖ ആയുർവേദ ചികിത്സകൻ ആയിരുന്ന ഡോ. എം.എം ബാലചന്ദ്ര മേനോനെ അനുസ്മരിച്ചു. പാലക്കാട് ടോപ് ഇൻ ടൗൺ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങ് സംസ്ഥാന പ്രസിഡൻ്റ് ഡോ. സി.ഡി ലീന ഉദ്ഘാടനം ചെയ്തു.

Advertisment

ഡോ. ബി.കെ കോമളം അധ്യക്ഷത വഹിച്ച ചടങ്ങിൽ, സംഘടനയുടെ സംസ്ഥാന. എക്സിക്യൂട്ടീവ് അംഗം ഡോ. വി.ജി ഉദയകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. ഡോക്ടർമാരായ ഹരിദാസ് പി.കെ, അസ്മാബി എം.എ, ശ്രീജിൻ സി.കെ, ആരതി ലക്ഷ്മി, സുഗുണ, എന്നിവർ സംസരിച്ചു. തുടർന്ന് നടന്ന ശാസ്ത്ര സെമിനാറിൽ കണ്ണൂർ ഗവ. ആയുർവേദ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. ഗോപകുമാർ എസ് പ്രബന്ധം അവതരിപ്പിച്ചു സംസാരിച്ചു.

Advertisment