പ്ലസ് വൺ അലോട്ട്മെന്റ്: മുഴുവൻ വിദ്യാർത്ഥികൾക്കും പ്രവേശനം ഉറപ്പ് വരുത്തണം - ഫ്രറ്റേണിറ്റി മൂവ്മെന്റ് പാലക്കാട് ജില്ലാ കമ്മിറ്റി

New Update

publive-image

പാലക്കാട്: ജില്ലയിലെ ഹയർസെക്കൻഡറി, ഉന്നത വിദ്യാഭ്യാസ മേഖലയിലെ അപര്യാപ്തതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല കമ്മിറ്റി നടത്തിയ ബഹുജന മാർച്ചിൽ പ്രതിഷേധമിരമ്പി. മാർച്ച് സർക്കാറിനുള്ള താക്കീതായി.

Advertisment

ജില്ലയിലെ പ്ലസ് വൺ അപേക്ഷരായ മുഴുവൻ വിദ്യാർത്ഥികൾക്കും സീറ്റ് ഉറപ്പാക്കാതെ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കരുതെന്ന് മാർച്ച് ആവശ്യപ്പെട്ടു. ജില്ലയിൽ പ്ലസ് വൺ അപേക്ഷരായി 44,094 വിദ്യാർത്ഥികളുള്ളപ്പോൾ നിലവിലുള്ള സീറ്റുകൾ 31,500 മാത്രമാണ്. അതായത് 12,594 വിദ്യാർത്ഥികൾ സീറ്റില്ലാതെ പുറത്താക്കപ്പെടും.

നൂറുകണക്കിന് വിദ്യാർത്ഥികളും രക്ഷിതാക്കളും മാർച്ചിൽ സീറ്റ് ചോദിച്ച് അണിനിരന്നു. മുൻസിപ്പൽ ഓഫീസ് പരിസരത്ത് നിന്ന് മാർച്ച് ആരംഭിച്ചു. കലക്ടറേറ്റിന് മുന്നിൽ നടന്ന പ്രതിഷേധ സംഗമം ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി അർച്ചന പ്രജിത്ത് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് സാബിർ അധ്യക്ഷത വഹിച്ചു.

വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്റ് പി.എസ് അബൂഫൈസൽ മുഖ്യപ്രഭാഷണവും ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറി ഷഹിൻ ഷിഹാബ് സമാപന പ്രഭാഷണവും നടത്തി.മോഹൻദാസ് പറളി, ഷക്കീല ടീച്ചർ,ബാബു തരൂർ, ആബിദ് വല്ലപ്പുഴ,അസ്ന തരൂർ എന്നിവർ സംസാരിച്ചു.

പരിപാടിയുടെ സമാപനത്തിൽ പ്രവർത്തകരും പോലീസും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. ജില്ലാ പ്രസിഡന്റ് സാബിർ, ജനറൽ സെക്രട്ടറി ആബിദ് വല്ലപ്പുഴ എന്നിവരടക്കമുള്ള പ്രവർത്തകരെ പോലീസ് അറസ്റ്റ്‌ ചെയ്തു.

Advertisment