വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പാലക്കാട് ജില്ലാ കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ വില്ലേജ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി

New Update

publive-image

നിർമ്മാണ തൊഴിലാളികൾ മലമ്പുഴ വില്ലേജ് ഓഫീസിന് മുമ്പിൽ നടത്തിയ ധർണ്ണ സിഐടിയു ജില്ലാ വൈസ് പ്രസിഡണ്ട് പി.എ ഗോകുൽദാസ് ഉദ്ഘാടനം ചെയ്യുന്നു

Advertisment

മലമ്പുഴ:സെസ്സ് ഇനത്തിൽ കേന്ദ്രസർക്കാർ പിരിച്ചുവെച്ച 38,000 കോടി രൂപ സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യുക, ക്ഷേമനിധി സെസ് പിരിവ് തദ്ദേശസ്ഥാപനങ്ങൾ വഴിയാക്കുക, സെസ്സ്കുടിശ്ശിക പൂർണ്ണമായും പിരിച്ചെടുക്കുക, പെൻഷൻ കുടിശികയും മറ്റ് ആനുകൂല്യങ്ങളും ഉടൻ വിതരണം ചെയ്യുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പാലക്കാട് ജില്ല കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ (സിഐടിയു) മലമ്പുഴ വില്ലേജ് ഓഫീസിലേക്ക് മാർച്ചും ധരണയും നടത്തി.

വില്ലേജ് ഓഫീസിനു മുന്നിൽ കൂടിയ ധർണ്ണ സമ്മേളനം സിഐടിയു ജില്ലാ വൈസ് പ്രസിഡൻറ് പി .എ .ഗോകുൽദാസ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് പി .കെ .വിജയകുമാർ അധ്യക്ഷനായി. സി ഡബ്ലിയു എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം .കെ. സുകുമാരൻ വിശദീകരണ പ്രസംഗം നടത്തി.

ഏരിയ സെക്രട്ടറി പി.വി ചന്ദ്രൻ, സിഐടിയു ഏരിയ സെക്രട്ടറി ഡി. സദാശിവൻ, സിഐടിയു കോഡിനേഷൻ കൺവീനർ സുൽഫിക്കർ അലി, സിഡബ്ല്യുഎഫ്ഐ ജില്ലാ കമ്മിറ്റി അംഗങ്ങളായ പി. രാജേഷ് കുമാർ, എം. ബാലകൃഷ്ണൻ, സിപിഐഎം ലോക്കൽ സെക്രട്ടറി കെ.കെ പ്രമോദ്, പി. ഗിരീഷ് എന്നിവർ പ്രസംഗിച്ചു.

Advertisment