/sathyam/media/post_attachments/7OYNnFtiAqqcsnojBlAN.jpg)
പാലക്കാട്: നെൽ കർഷകരോടുള്ള സർക്കാറിന്റെ അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് ജില്ലാ കർഷക കൂട്ടായ്മ ടൗൺ ബസ്റ്റാന്റ് പരിസരത്തുനിന്നും സപ്ലൈ ഓഫിസിലേയ്ക്ക് ധർണ്ണയും മാർച്ചും നടത്തി. നെല്ല് സംഭരണം, വില നൽകല്‍ എന്നിവയിലെ കാലതാമസം ഒഴിവാക്കുക, സംഭരണവില നൽകുന്നതിന് വശ്യമായ തുക ബജറ്റിൽ വകയിരുത്തുക, നെല്ലിന്റെ സംഭരണവില എത്രയും പെട്ടെന്ന് കർഷകരുടെ അക്കൗണ്ടുകളിൽ എത്തിക്കാനുളള നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു നെൽ കർഷക കൂട്ടായ്മ സമരം നടത്തിയത്.
നെൽ കർഷകർ എപ്പോഴും കഷ്ടം മാത്രം സഹിച്ചു ജീവക്കുന്നവരാണ്. അതിന്റെ അനുഭവമാണ് ഈ രണ്ടാം വിള നെല്ലിന്റെ സംഖ്യ കിട്ടാനുള്ള കാലതാമസം വരുന്നത് എന്നും പി.ആർ.എസ് പറഞ്ഞിരിക്കുന്ന അക്കൗണ്ടിൽ കൂടി തന്നെ കർഷക്ക് പണം കിട്ടാനുള്ള നടപടി ഉണ്ടാകണമെന്നും ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് നെൽ കർഷക
കൂട്ടായ്മ ചെയർമാൻ എടത്തറ രാമകൃഷ്ണൻ പറഞ്ഞു.
യോഗത്തിൽ കോഡിനേറ്റർ ഭാസ്കരൻ പെരുമാട്ടി അദ്ധ്യഷത വഹിച്ചു. കർഷക നേതക്കൻമാരായ സുരേഷ്
പുത്തൻപുര, കെ. സജീവൻ, പി.സ് ശിവദാസ്, കെ.എം ഹരിദാസ് കൊടുമ്പ്, സി. വിജയൻ, രാധകൃഷ്ണൻ വടവനൂർ എന്നിവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us