New Update
/sathyam/media/post_attachments/kUBzvsYDEow4kO82YgR5.jpg)
ഒലവക്കോട്: പുതുപ്പരിയാരം പഞ്ചായത്തിലെ ഇരുപ്പശ്ശേരി കാവിൽപ്പാട് ലക്ഷ്മി നഗർ നിവാസികൾക്ക് ഇനി സമാധാനമായി മഴക്കാലത്ത് ഉറങ്ങാം. ഒലവക്കോട് ടൗണിലെ അഴുക്കു വെള്ളം മുഴുവൻ ഒഴുകുന്ന തവിട്ടാൻ തോട് മഴക്കാലത്ത് നിറഞ്ഞു കവിഞ്ഞ് വീടുകളിൽ വെള്ളം കയറുക പതിവായിരുന്നു.
Advertisment
2018ലെ പ്രളയത്തിൽ ഈ പ്രദേശത്തെ കുറേ വീട്ടുകാരെ പതിനാലു ദിവസം കാവിൽപ്പാട് ജിഎൽപി സ്കൂളിൽ പാർപ്പിച്ചിരുന്നു. അതിനു ശേഷം എല്ലാ മഴക്കാലത്തും പഞ്ചായത്തിൻ്റേയും പൊതുജനങ്ങളുടേയും തൊഴിലുറപ്പു തൊഴിലാളികളുടേയും സഹകരണത്തോടെ വൃത്തിയാക്കാറുണ്ട്.
/sathyam/media/post_attachments/74qwS7O2bgMWXSlhz07T.jpg)
ഇക്കൊല്ലംവാർഡ് മെമ്പർ പി. ജയപ്രകാശിൻ്റെ നേതൃത്ത്വത്തിൽ തോട് വൃത്തിയാക്കി. അസോസിയേഷൻ പ്രസിഡൻറ് അയ്യപ്പമേനോൻ, നസീർ, ഷുഹൈബ്, മറ്റു ഭാരവാഹികളും പ്രവർത്തനത്തിൽ പങ്കാളികളായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us