/sathyam/media/post_attachments/CpUBfnnCZaxFl77ixv0t.jpg)
നെന്മാറ: കൽച്ചാടി വനമേഖലയോട് ചേർന്ന് റബ്ബർ തോട്ടത്തിൽ ടാപ്പിങ്ങിന് പോയ തൊഴിലാളിക്ക് നേരെ കുഞ്ഞുങ്ങളുമായി വന്ന കടുവയുടെ ആക്രമണശ്രമം. കടുവയെയും രണ്ടു കുഞ്ഞുങ്ങളെയും കണ്ട് ഭയന്നോടിയ ടാപ്പിംഗ് തൊഴിലാളിക്ക് വീണ് പരിക്കേറ്റു. കടുവയെയും കാട്ടുപൂച്ചയുടെ വലുപ്പമുള്ള രണ്ട് കുഞ്ഞുങ്ങളെയും കണ്ട് നിലവിളിച്ച് ഭയന്നോടിയ ടാപ്പിംഗ് തൊഴിലാളി ബാബുവിന് പിന്നാലെ 50 മീറ്ററോളം കടുവ പിന്തുടർന്നതായി കാൽപാദങ്ങളിൽ നിന്നും കണ്ടെത്തി.
നെല്ലിയാമ്പതി വനം റേഞ്ച് അധികൃതരെ വിവരമറിയിച്ചതിനെ തുടർന്ന് തിരുവഴിയാട് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അഭിലാഷും സംഘവും സ്ഥലം സന്ദർശിച്ച് കടുവയുടെ കാൽപ്പാടുകൾ പരിശോധിച്ചു. ടാപ്പിംഗ് തൊഴിലാളിയെ കടുവ പിൻതുടർന്നതിന്റെ ഭാഗമായി കടുവയുടെ നഖങ്ങൾ മഴ നനഞ്ഞ മണ്ണിൽ പതിഞ്ഞത് കണ്ടെത്തി.
ഭീതിയിലായ പ്രദേശവാസികൾ കൂടുവെച്ച് കടുവയെ പിടിച്ച് മാറ്റണമെന്നും ജനങ്ങളുടെ ഭീതി ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി പ്രദേശത്തെ റബ്ബർ തോട്ടങ്ങളുടെ അടിക്കാടുകൾ വെട്ടിമാറ്റാൻ വനം വകുപ്പ് ആവശ്യപ്പെട്ടു. പ്രദേശത്ത് പരിശോധന നടത്തിയ വനം അധികൃതർ രണ്ടുപ്രാവശ്യം സ്ഥലം പരിശോധിച്ചു വൈകിട്ട് പടക്കം പൊട്ടിച്ച് ഭീതി ഒഴിവാക്കാൻ ശ്രമം നടത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us