സെലക്ട് മൾട്ടി ബ്രാൻറ് സ്റ്റോഴ്സ് പാലക്കാട് പ്രവർത്തനമാരംഭിച്ചു

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്: സ്ത്രീകൾ വീട്ടിലിരുന്ന് നിർമ്മിക്കുന്ന ഉത്പന്നങ്ങൾ വിറ്റഴിക്കാൻ പാലക്കാട് കോളേജ് റോഡിൽ സെലക്ട് മൾട്ടി ബ്രാൻ്റ് സ്റ്റോഴ്സ് എന്ന പേരിൽ ഒരു സ്ഥാപനം പ്രവർത്തനമാരംഭിച്ചു. സ്വന്തം ചിലവിന് പണം സംമ്പാദിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നവർക്ക് വിപണനത്തെപ്പറ്റി ഇനി ചിന്തിക്കേണ്ടി വരില്ല.

Advertisment

ഈ സ്ഥാപനം ഉത്പന്നങ്ങൾ വിറ്റ് പണം തരും. ചെറിയ വാടക മാത്രമേ നൽകേണ്ടതുള്ളൂവെന്നും, മെട്രോപോളിറ്റിക്കൽ സിറ്റികളിൽ മാത്രം കണ്ടുവരുന്ന പ്രസ്ഥാനം പാലക്കാട് ആദ്യമായാണ് തുടങ്ങിയതെന്ന് സ്ഥാപനഉടമ എം.എസ്.സിന്ധുജ പറഞ്ഞു.

'സ്ത്രീകൾക്ക് വേണ്ടി സ്ത്രീകൾ' എന്ന ആശയം മുന്നിൽ കണ്ടുകൊണ്ട് വസ്ത്രങ്ങൾ, ആഭരണങ്ങൾ, സ്കിൻ കെയർ ഉദ്പന്നങ്ങൾ, കുട്ടികളുടെ കളിപ്പാട്ടങ്ങൾ തുടങ്ങിയവയെല്ലൊം ഇവിടെ ലഭിക്കുന്നു. ആവശ്യക്കാർക്ക് നേരിട്ടും 892 184818 l നമ്പറിൽ ഓൺലൈൻ വഴിയും വാങ്ങാമെന്ന് ഉടമ എം.എസ്. സിന്ധുജ പറഞ്ഞു.

സ്ഥാപനത്തിൻ്റെ ഉദ്ഘാടനം പ്രശസ്ത ഇൻസ്റ്റാഗ്രാം ഇൻഫ്ലൂവൻസർ ഡോ.ആൽഡ ഡേവീസ് നിർവ്വഹിച്ചു. നഗരസഭ ചെയർപേഴ്സൺ പ്രിയ അജയൻ, നഗരസഭാംഗം മിനി കൃഷ്ണകുമാർ, ഡോ. ആൽഡ ഡേവീസ്, ഹിമ സുമിത്ത്, ഡോ. ശ്രീലക്ഷ്മി പ്രദീപ്, അന്ന സൂസൻ ജയിംസ്, അരുണിമ മോഹൻ ദാസ്; രേവതി നന്ദ , കെ.എ. അൻസിയ, സായ്‌ഗീത വർമ്മ എന്നിവർ ഉദ്ഘാടന ചടങ്ങിൽ വിശിഷ്ടാതിഥികളായി പങ്കെടുത്ത് സംസാരിച്ചു.

Advertisment