സുരക്ഷിതത്വത്തിന്റെ സന്ദേശവുമായി പാലക്കാട് ഇലക്ട്രിക്കൽ സർക്കിളില്‍ ജൂണ്‍ 26 മുതല്‍ ജൂലൈ 2 വരെ വൈദ്യുതി സുരക്ഷാ വാരാചരണം നടത്തുന്നു

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്:ദേശീയ വൈദ്യുത സുരക്ഷാ ദിനവും ജൂൺ 26 ഉൾപ്പെടുന്ന ആഴ്ച ദേശീയ ഇലക്ട്രിക്കൽ സുരക്ഷാ വാരമായും കെഎസ്ഇബിഎൽ ആചരിക്കുന്നു. ഇലക്ട്രിക്കൽ സേഫ്റ്റി വീക്ക് കാമ്പെയ്ൻ-2023ന്റെ തീം "ഇലക്ട്രിക്കൽ സേഫ്റ്റി- വിട്ടുവീഴ്ച ചെയ്യരുത്, ബുദ്ധിമാനായിരിക്കുക" ("𝑬𝒍𝒆𝒄𝒕𝒓𝒊𝒄𝒂𝒍 𝑺𝒂𝒇𝒆𝒕𝒚- 𝑫𝒐𝒏'𝒕 𝑪𝒐𝒎𝒑𝒓𝒐𝒎𝒊𝒔𝒆, 𝑩𝒆 𝒘𝒊𝒔𝒆") എന്നതാണ്.

Advertisment

പൊതുജനങ്ങൾ, ഇലക്ട്രിക്കൽ കോൺട്രാക്ടർമാരുടെ തൊഴിലാളികൾ, കെഎസ്ഇബിഎൽ ജീവനക്കാർ എന്നിവർക്കിടയിൽ സുരക്ഷിതത്വത്തിന്റെ സന്ദേശം പ്രചരിപ്പിക്കുകയും ഇലക്ട്രിക്കൽ ഉപകരണങ്ങളും ഇൻസ്റ്റാളേഷനുകളും കൈകാര്യം ചെയ്യുമ്പോൾ സുരക്ഷിതമല്ലാത്ത പ്രവർത്തനങ്ങളുടെ അപകടങ്ങളെക്കുറിച്ച് അവരെ കൂടുതൽ ബോധവാന്മാരാക്കുകയുമാണ് സുരക്ഷാ വാരാചരണത്തിന്റെ ലക്ഷ്യം. കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ നിർദ്ദേശപ്രകാരമാണ് കെഎസ്ഇബിഎൽ ആചരണം നടത്തുന്നത്.

ഇതിന്റെ ഭാഗമായി പാലക്കാട് ഇലക്ട്രിക്കൽ സർക്കിളിലും വിപുലമായ പരിപാടികളോടെ വൈദ്യുതി സുരക്ഷ വാരാചരണം നടത്തും.

Advertisment