New Update
/sathyam/media/post_attachments/Ili91EXOcj23D5D0PF3t.jpg)
മണ്ണാർക്കാട്:പുതു തലമുറയ്ക്ക് വായന ശീലം ഇല്ലെന്ന് പറയുന്നത് തെറ്റാണെന്നും അവർ പുസ്തകത്തിലൂടെ മാത്രമല്ല മൊബൈൽ പോലുള്ള ഉപകരണങ്ങളിലൂടെയും അത് നിർവഹിക്കുന്നുണ്ടെന്നും, വായനയുടെ മാർഗ്ഗം ഏതായാലും നവ സങ്കേതങ്ങളെ സർഗാത്മകമായി ഉപയോഗിക്കാനുള്ള അവരുടെ ശേഷി വർധിപ്പിക്കുകയാണ് വേണ്ടതെന്നും കവിയും പ്രഭാഷകനുമായ കൽപ്പറ്റ നാരായണൻ അഭിപ്രായപ്പെട്ടു.
Advertisment
മണ്ണാർക്കാട് എം ഇ എസ് കല്ലടി കോളേജിൽ വായന വാരം സമാപന സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കോളേജിലെ മലയാള വിഭാഗം സംഘടിപ്പിച്ച സെമിനാർ പ്രിൻസിപ്പൽ ഡോ.സി രാജേഷ് ഉൽഘാടനം ചെയ്തു. പ്രൊഫ.സുർജിത്, വൈസ് പ്രിൻസിപ്പൽ ഡോ. ടി.കെ.ജലീൽ, ഡോ.അസ്ഹർ തുടങ്ങിയവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us