രാഷ്ട്രത്തിന്റെ നിയമങ്ങളും അധികാരങ്ങളും ഭരണഘടനയുടെയും അതിന്റെ മൂല്യങ്ങളും  മാനിക്കുന്നതാവണം വിദ്യാർത്ഥിത്വം; ഡിവൈഎഫ്ഐ ഇടക്കുറിശ്ശി യൂണിറ്റ് സമ്മേളനവും അനുമോദന സദസ്സും നടത്തി

New Update

publive-image

ഡിവൈഎഫ്ഐ ഇടക്കുറിശ്ശി യൂണിറ്റ്  അനുമോദന സദസ്സ് ലോക്കൽ കമ്മിറ്റി അംഗം സി.പി. സജി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു 

Advertisment

കരിമ്പ:ഡിവൈഎഫ്ഐ ഇടക്കുറിശ്ശി യൂണിറ്റ് സമ്മേളനവും അനുമോദന സദസ്സും നടത്തി. യൂണിറ്റ് സമ്മേളനം ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് ഷാജ് മോഹനൻ ഉദ്ഘാടനം ചെയ്തു. അനുമോദന സദസ്സ് ലോക്കൽ കമ്മിറ്റി അംഗം സി.പി.സജി ഉദ്ഘാടനം ചെയ്തു.

ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി ഷമീർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. മുഹമ്മദ് മുസ്തഫ അധ്യക്ഷനായി. സമൂഹത്തിൽ നീതിയും ധര്‍മ്മവും പുലര്‍ത്താനുള്ള പോരാട്ടത്തോടൊപ്പം ജീവകാരുണ്യ-സാമൂഹ്യ സേവനമേഖലയിലും കരുത്തോടെ നീങ്ങുന്ന പ്രസ്ഥാനമാണ് ഡിവൈഎഫ്ഐ.

publive-image

രാജ്യത്തിന്റെ ഭരണഘടന മുന്നോട്ടുവെക്കുന്ന മൂല്യബോധവും മതനിരപേക്ഷതയും, ജനാധിപത്യപരവും പുരോഗമനപരവുമായ പ്രവര്‍ത്തനങ്ങളിലൂടെ ജനകീയമാക്കാനും  സംഘടനയ്ക്ക് സാധിച്ചിട്ടുണ്ട്, പ്രസംഗകർ പറഞ്ഞു. ഷനൂബ്, മനു മോഹൻദാസ്, സന്തോഷ്, രാധാകൃഷ്ണൻ, ഷിനോജ്, തുടങ്ങിയവർ സംസാരിച്ചു.

Advertisment